മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ ആഗോള വ്യാപകമായി വേൾഡ് സൺഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5 ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമാഘോഷിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഇടവക വികാരി റവ ഷൈജു സി ജോയ് അച്ചൻ , സൺഡേസ്കൂൾ സൂപ്രണ്ട് തോമസ് ഈശോ , സൺഡേ സ്‌കൂൾ അധ്യാപകർ എന്നിവരുടെ നേത്വത്വത്തിൽ പള്ളി പരിസരത്തു നിന്നും പതാകകൾ കൈകളിലേന്തി, ഘോഷയാത്രയായി ദേവാലയത്തിനകത്തേക്കു പ്രവേശിച്ചു. പ്രത്യേകം തയാറാക്കിയ ലോക സൺഡേ സ്കൂൾ ദിന ആരാധനയോടെ ശുശ്രുഷകൾ ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു സി ജോയ് മുഖ്യ കാര്മീകത്വം വഹിച്ചു. ജോതം പി സൈമൺ, ബേസിലാൽ ജോർജ് എന്നിവർ സഹ കാര്മീകരായിരുന്നു. ബെനീറ്റ ബൈജു, മിലൻ മനോജ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗങ്ങൾ വായിച്ചു.
വിശുദ്ധ കുർബാന മദ്ധ്യയുള്ള ധ്യാന പ്രസംഗം ജൊവാൻ പി സൈമൺ നിർവഹിച്ചു.
ഇംഗ്ലീഷ് പ്രസാധകനായ റോബർട്ട് റൈക്സ് (1735- 1811) 1780-ൽ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർ നഗരത്തിൽ ആദ്യത്തെ സൺഡേ സ്കൂൾ ആരംഭിച്ചത്. ആദ്യകാലങ്ങളിൽ വായനയും കണക്കും ബൈബിളും സൺഡേ സ്കൂളിൽ പഠിപ്പിച്ചിരുന്നു. 1809-ൽ എറണാകുളത്തിനടുത്തുള്ള കണ്ടനാട് പള്ളിയിൽ ചേർന്ന മലങ്കര സഭകളുടെ സഭാ പ്രതിനിധികളുടെ യോഗം കുട്ടികളെ മതം, പ്രാർത്ഥനകൾ, കൂദാശകൾ എന്നിവയെക്കുറിച്ച് പഠിപ്പിക്കാൻ സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഇന്ത്യ സൺഡേ സ്കൂൾ യൂണിയൻ 1876-ൽ സ്ഥാപിതമായി. 1905 ഫെബ്രുവരി 25-ന് മാരാമൺ കൺവെൻഷനിലാണ് മാർത്തോമ്മാ സൺഡേ സ്കൂൾ സമാജം സ്ഥാപിതമായത്. നവംബർ മാസത്തിലെ ആദ്യ ഞായറാഴ്ച ലോക സൺഡേ സ്കൂൾ ദിനമായി ലോകമെമ്പാടും ആ ഘോഷിക്കുന്നതെന്നും ആമുഖമായി ജൊവാൻ സൂചിപ്പിച്ചു.തുടർന്ന് യോഹന്നാൻ ആറാം അദ്ധ്യായം ഒന്ന് മുതൽ പതിനാലു വരെയുള്ള ആധാരമാക്കി ധ്യാന പ്രസംഗം നടത്തി. സൺഡേസ്കൂൾ വിദ്യാർത്ഥികൾ തിരുവചനം ക്രമായി വായിക്കണമെന്നും അതിനനുസരിച്ചു ജീവിതം ക്രമീകരിക്കണമെന്നും ജൊവാൻ പറഞ്ഞു
ഭദ്രാസനാടിസ്ഥാനത്തിൽ നടത്തിയ സൺഡേ സ്കൂൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം റവ ഷൈജു സി ജോയ് നിർവഹിച്ചു.സെക്രട്ടറി തോമസ് മാത്യു നന്ദി പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…