Categories: America

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരം; ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളി ഡെറ്റോള്‍ നിര്‍മാതാക്കള്‍

അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നതും കഴിക്കുന്നതും അപകടകരമാണെന്ന മുന്നറിയിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍. അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാനിടയുണ്ടെന്നും ഇതില്‍ പഠനം നടത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ബ്രിട്ടീഷ് കമ്പനിയുടെ വിശദീകരണം.

‘ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആഗോള ദാതാവ് എന്ന നിലയില്‍ ഒരു സാഹചര്യത്തിലും കുത്തിവെപ്പിലൂടെയോ അല്ലാതെയോ അണുനാശിനി ഉല്‍പന്നങ്ങള്‍ മനുഷ്യ ശരീരത്തിലെത്തിക്കരുതെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങനുസരിച്ചേ ഉപയോഗിക്കാന്‍ പാടുള്ളൂ. പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധരുടെ ഉപദേശ പ്രകാരം കൃത്യമായതും കാലികവുമായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്, കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ട്രംപ് അണുനാശിനികള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞത്. ഒപ്പം അള്‍ട്രാ വയലറ്റ് പ്രകാശ രശ്മികള്‍ ശരീരത്തിലെത്തുന്നതും കൊവിഡിനെ തുരത്താന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് പഠനം നടത്തണമെന്നും ട്രംപ് പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോഴ്സ്, സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കെയെയായിരുന്നു ട്രംപിന്റെ പരാമര്‍ശം

ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി നിരവധി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.

‘ഏതെങ്കിലും തരത്തിലുള്ള ശുദ്ധീകരണ ഉല്‍പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവെക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്യുക എന്ന ആശയം അപകടകരവും നിരുത്തരവാദപരവുമാണ്. ആളുകള്‍ സ്വയം മരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണത്, ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ.വിന്‍ ഗുപ്ത ബി.ബി.സിയോട് പറഞ്ഞു.

‘ ഒരു ഡോക്ടറെന്ന നിലയില്‍ ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവെക്കാനോ ശരീരത്തിനുള്ളില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഉപയോഗിക്കാനോ ശുപാര്‍ശ ചെയ്യാന്‍ എനിക്കാവില്ല, ട്രംപിന്റെ മെഡിക്കല്‍ നിര്‍ദ്ദേശം സ്വീകരിക്കരുത്,’ വെസ്റ്റ് വെര്‍ജീനിയയിലെ ഡോക്ടര്‍ കാഷിഫ് മഹ്മൂദ് ട്വീറ്റ് ചെയ്തു.

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

5 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

5 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

7 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

8 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

8 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

9 hours ago