ഹൂസ്റ്റൺ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസ് പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യുകയും കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കു സസ്പെന്റ് ചെയുകയും ചെയ്ത കെപിസിസി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഒ ഐ സി സി (യു എസ് എ) നാഷണൽ കമ്മിറ്റി ചെയര്മാന് ജെയിംസ് കൂടൽ , പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി ട്രഷറർ സന്തോഷ് അബ്രഹാം എന്നിവർ , കെപിസിസി പ്രസിഡന്റിനു അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി . യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് ഈ നടപടി.എൽദോസ് കുന്നപ്പിള്ളി എം എൽ എ ക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകയാക്കി, ലൈംഗീക ആരോപണത്തിന് വിധെയരായ സി പി എം മുൻ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ സ്വീകരിക്കുന്നതിനുള്ള ആർജവം പാർട്ടി നേത്ര്വത്വം കാണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും , പാർട്ടിയിലെ എത്ര ഉന്നതനായാലും മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണമെന്നും സന്ദേശത്തിൽ തുടർന്ന് പറയുന്നു
സ്ത്രീകൾക്കെതിരേ മോശമായി പെരുമാറിയെന്ന് ആരോപണം ഉയരുകയും ഒളിവിൽ പോകുകയും ചെയ്ത എൽദോസിനെതിരേ പാർട്ടിതല അച്ചടക്ക നടപടി വേണമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ റിപ്പോർട്ട് നൽകിതിനെ തുടർന്നാണ് കെപിസിസി, ഡിസിസി എന്നിവയുടെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നതിനു തീരുമാനിച്ചത് .
പീഡന ആരോപണത്തിൽ എൽദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും . ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും പാർട്ടി വിലയിരുത്തിയിരുന്നു .കെപിസിസി സ്വീകരിച്ച അച്ചടക്ക നടപടി പാർട്ടിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്നതിനു കഴിഞ്ഞതായും പ്രസ്താവനയിൽ പറയുന്നു
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…