Entertainment

നാലാം മുറ ടീസർ എത്തി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെ ഏറെ കൗതുകമുണർത്തിയിരിക്കുന്നു. ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറാണ്.ടീസർ അതു പൂർണ്ണമായും വ്യക്തമാക്കുന്ന നിലയിൽത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഒരു പാൻ ഇൻഡ്യൻ ചിത്രമായിത്തന്നെയാണവതരണം.

ഇൻഡ്യയിലെ ഏതു ഭാഷക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോന്നതാണ് ഈ ചിത്രത്തിന്റെ അവതരണം.ഒരു സസ്പെൻസ് ത്രില്ലറിന്റെ എല്ലാ ചേരുവുകളും ചേർന്ന ഒരു ക്ലീൻ എന്റെർ ടൈനർ .ദിവ്യാ പിള്ള , അലൽസിയർ, ഷീലു ഏബ്രഹാം.. പ്രശാന്ത് അലക്സാണ്ടർ. ശാന്തി പ്രിയാ ദ്രശ്യം 2 ഫെയിം ) സുരഭിലഷ്മി.ശ്യാം ജേക്കബ്ബ്. ഋഷി സുരേഷ്. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സൂരജ് വി. ദേവിന്റേതാണു രചന.സംഗീതം – കൈലാസ് മേനോൻ.പശ്ചാത്തല സംഗീതം – ഗോപി സുന്ദർ.ഛായാഗ്രഹണം. ലോകനാഥൻ.എഡിറ്റിംഗ് – ഷമീർ മുഹമ്മദ്കലാസംവിധാനം -അപ്പുണ്ണി സാജൻ.മേക്കപ്പ്. റോണക്സ് സേവ്യർകോസ്റ്റും. ഡിസൈൻ നയന ശീകാന്ത്. അസ്സോസ്സിയേറ്റ് -ഡയറക്ടർ – അഭിലാഷ് പാറോൾ.

നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്.യു.എഫ്.ഐ. മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത്. (യു.എസ്.എ) ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള ,സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം തവംബർ മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Newsdesk

Recent Posts

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

3 hours ago

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

6 hours ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

12 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

14 hours ago