America

സ്റ്റിമുലസ് ചെക്കിനെ ചൊല്ലി തര്‍ക്കം; 4 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 25- കാരന്‍ അറസ്റ്റില്‍

ഇന്‍ഡ്യാന: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്‍ഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്.

വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി (25) ആറു മാസം പ്രായമുള്ള തന്റെ കുട്ടിയുടെ അമ്മയായ ജിനട്രിസിന്റെ വീട്ടില്‍ വന്ന് സ്റ്റിമുലസ് ചെക്കിലെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ ജിനട്രിസ് തയാറായെങ്കിലും മാലിക് തൃപ്തനായില്ല. തിരിച്ചുപോയ മാലിക് ശനിയാഴ്ച വീണ്ടും വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജിനട്രിസിന്റെ പേഴ്‌സ് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴസ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മാലിക് ജിനട്രിസിനു നേരെ വെടിയുതിര്‍ത്തെങ്കിലും അവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജിനട്രിസിന്റെ മകള്‍ ഈവ മൂര്‍, സഹോദരന്‍ ഡക്വന്‍ മൂര്‍ (23) അമ്മ ടുമകെ ബ്രൗണ്‍ (44) ഇവരുടെ ബന്ധു ആന്റണി ജോണ്‍സണ്‍ (35) എന്നിവര്‍ക്കു നേരെ മാലിക് നിറയൊഴിച്ചു. ഇവര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മലിക്കിന്റെ കുട്ടിയെയും, വാഹനവും തട്ടിയെടുത്ത് ഇയാള്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിക്കിനെയും കുട്ടിയെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പൊലീസില്‍ വിളിച്ച്, കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ മാലിക്കിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിനും, കവര്‍ച്ചയ്ക്കും കേസെടുത്തിട്ടുണ്ട്.

പി.പി. ചെറിയാന്‍

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

11 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

18 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago