America

ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു

വെർജീനിയ: 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി  ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു.

നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30 ഡോളർ ട്രീ ലൊക്കേഷനുകളും അടച്ചുപൂട്ടുന്നതോടെ  മൊത്തം അടച്ചുപൂട്ടുന്ന സ്റ്റോറുകൾ 1,000 ആകുമെന്നു സിഇഒ റിച്ചാർഡ് ഡ്രെയിലിംഗ് പറഞ്ഞു.

 സ്റ്റോർ അടച്ചുപൂട്ടുന്നതുമൂലം കമ്പനിക്ക് വാർഷിക വിൽപ്പനയിൽ 730 മില്യൺ ഡോളർ നഷ്ടമാകുമെന്നും എന്നാൽ ചെലവ് ലാഭിക്കുന്നതിലൂടെ വരുമാനം 0.30 ഇപിഎസ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വർഷം മുമ്പുള്ള 452 മില്യൺ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ $1.7 ബില്യൺ അറ്റ നഷ്ടം രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ, കമ്പനിക്ക് 998 മില്യൺ ഡോളർ നഷ്ടപ്പെട്ടു, 2022 ലെ ലാഭം 1.6 ബില്യൺ ഡോളറായിരുന്നു.

പോർട്ട്‌ഫോളിയോ റിവ്യൂവിനുള്ള $594.4 മില്ല്യൺ ചാർജ്, $1.07 ബില്യൺ ഗുഡ്‌വിൽ ഇംപയർമെൻ്റ് ചാർജ്, $950 മില്യൺ ട്രേഡ് നെയിം ഇംപയർമെൻ്റ് ചാർജ് എന്നിവയാണ് അതിൻ്റെ നഷ്ടത്തിൻ്റെ പ്രധാന കാരണം. ഒരേ സ്‌റ്റോർ വിൽപ്പന ഡോളർ ട്രീയിലെ എസ്റ്റിമേറ്റുകളെ മറികടന്നു, എന്നാൽ ഫാമിലി ഡോളറിന് സ്ട്രീറ്റ് പ്രതീക്ഷിച്ചതിലും 1.20% കുറഞ്ഞു.

നാലാം പാദത്തിലെ കണക്കനുസരിച്ച്, ഡോളർ ട്രീയ്ക്ക് 16,774 മൊത്തം സ്റ്റോറുകളും  8,415 ഡോളർ ട്രീയും 8,359 ഫാമിലി ഡോളർ ലൊക്കേഷനുകളും ഉണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCI

Sub Editor

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

23 mins ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

1 hour ago

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

20 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

20 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

1 day ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

1 day ago