മോസ്‌കോ: റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശിച്ച അടിയന്തര ഇറാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വിളിച്ച ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കാന്‍ സാധ്യതതയില്ലെന്ന് ട്രംപ് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാം എന്നാണ് താന്‍ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു.
ഗള്‍ഫില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ ഇറാനുമായി സംസാരിക്കാന്‍ യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ സ്ഥിരഅംഗങ്ങളോടും ജര്‍മനിയോടും പുതിന്‍ നിര്‍ദ്ദേശിച്ചിരുന്നു.
വീഡിയോ ഉച്ചകോടിയില്‍ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക, ജര്‍മ്മനി, ഇറാന്‍ എന്നിവ പങ്കെടുക്കണമെന്ന് ക്രെംലിന്‍ മേധാവി പറഞ്ഞു.
വളരെ ഗൗരവമുള്ള വിഷയമാണ് ഇതെന്നാണ് പുതിന്‍ പറഞ്ഞിരിക്കുന്നതെങ്കിലും ഉച്ചകോടിയില്‍ ഇപ്പോള്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടില്‍ തന്നെയാണ് അമേരിക്ക.
ഇറാന്‍ പ്രശ്‌നത്തെക്കുറിച്ച് യു,എന്‍ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചകള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണെന്ന് പറഞ്ഞ പുതിന്‍ മോസ്‌കോയുടെ സഖ്യകക്ഷിയായ ഇറാനെതതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ” ഇരയാവുകയാണെന്നും പുതിന്‍ പറയുന്നു. ഇറാന്‍ ആണവ കരാറിന് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഇറാന്‍ ആയുധ നിരോധനം നീട്ടാനുള്ള യു.എസ് പ്രമേയത്തെ സുരക്ഷാ സമിതി വെള്ളിയാഴ്ച നിരസിച്ചു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…