വാഷിംഗ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ സൈന്യം. യു.എസ് യുദ്ധകപ്പലുകളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നാണ് ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ താക്കീത്.
‘യു.എസ് നാവിക കപ്പലിന്റെ 100 മീറ്ററിനുള്ളില്‍ എത്തുന്ന സായുധ കപ്പലുകള്‍ ഒരു ഭീഷണിയായി വ്യാഖ്യാനിക്കപ്പെടാം,” എന്ന് നോട്ടീസില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അമേരിക്കന്‍ നാവികസേനയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ടാല്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നാവികര്‍ക്കുള്ള പുതിയ അറിയിപ്പ് യു.എസ് സൈന്യത്തിന്റെ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ധന കയറ്റുമതിയെച്ചൊല്ലി ഇരുരാജ്യള്‍ക്കിടയിലും തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സൈന്യത്തിന്റെ പുതിയ താക്കീത്.
വെനസ്വലയിലേക്കുള്ള ഇറാന്റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി നേരത്തെ രംഗത്തെത്തിയിരുന്നു.
ഇറാനിലെ ഇന്ധനം വെനിസ്വലയിലേക്ക് മാറ്റുന്നതില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കുന്നതിനും കരീബിയനിലേക്ക് അമേരിക്കന്‍ നാവികസേനയെ വിന്യസിക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഐക്യരാഷ്ട്രസഭ തലവന്‍ അന്റോണിയോ ഗുട്ടെറസിന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് കത്തയച്ചിരുന്നു.
ഇത്തരത്തിലുള്ള ഏത് നടപടിയും നിയമവിരുദ്ധമാണെന്നും കടല്‍ക്കൊള്ളയുടെ ഒരു രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് എന്ത് പ്രതിസന്ധിയുണ്ടായാലും അതിന് ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും സരീഫ് പറഞ്ഞിരുന്നു.
ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം ഇനി സമ്മാനമഴയും. Waterford Indians സംഘടിപ്പിക്കുന്ന 'Christmas Vibes'-Reels Challenge 2025 ൽ പങ്കെടുത്തു ആകർഷകമായ സമ്മാനങ്ങൾ…
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…