തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തു വിളിച്ചു വരുത്തിയാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തിയത്.
പാലം നിർമ്മാണവുമായി ബന്ധപ്പെട്ടു കരാർ നൽകിയ ആർ.ഡി.എസ് കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ മുഹമ്മദ് ഹനീഷ് ശിപാർശ ചെയ്തെന്നായിരുന്നു പൊതുമരാമത്ത് സൂരജിന്റെ മൊഴി. എന്നാൽ ഈ ആരോപണം മുഹമ്മദ് ഹനീഷ് നിഷേധിച്ചു. മുൻകൂർ തുക കൈമാറാനായി ലഭിച്ച അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നു മുഹമ്മദ് ഹനീഷ് മൊഴി നൽകി. സൂരജിനാണ് അപേക്ഷ കൈമാറിയതെന്നും അനുമതി നൽകി ഉത്തരവിറക്കിയതിൽ തനിക്കു പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ നാലുമണിക്കൂർ നീണ്ടു. നിലവിൽ ശേഖരിച്ച രേഖകൾ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. കൂടാതെ പട്ടികലയിലുള്ള മറ്റുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…