Categories: Ireland

“Bade Miyan Chote Miyan – Live in Concert”; ടിക്കറ്റ് പ്രീ-സെയിൽ ഇന്ന് മുതൽ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ ടിക്കറ്റ് പ്രീ-സെയിൽ ഇന്ന് (ഓഗസ്റ്റ് 1) വൈകുന്നേരം മുതൽ ആരംഭിക്കും. ബോളിവുഡിലെ എക്കാലത്തെയും ജനപ്രിയ പിന്നണി ഗായകൻ ഉദിത് നാരായണും മകനും ഗായകനുമായ ആദിത്യ നാരായണും ആദ്യമായി അയർലൻഡിൽ ഒരേ വേദിയിൽ എത്തുന്ന സംഗീതവിരുന്നാണ് ഇത്. പ്രമുഖ ഇവന്റ് സംഘാടകരായ Bright AMJ Entertainments സംഘടിപ്പിക്കുന്ന പരിപാടി 2026 ഡിസംബർ 21-ന് (തിങ്കളാഴ്ച) വൈകിട്ട് 7 മണി മുതൽ ഡബ്ലിനിലെ Convention Centre Dublin (CCD)-ൽ അരങ്ങേറും.

പ്രീ-സെയിലിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാൻ സംഗീതാസ്വാദകർക്ക് അവസരമൊരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പനയ്ക്ക് മുമ്പ് തന്നെ മികച്ച സീറ്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സംഘാടകർ അറിയിച്ചു. ഉദിത് നാരായണിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളും ആദിത്യ നാരായണിന്റെ തകർപ്പൻ ലൈവ് പ്രകടനവും ഒരേ വേദിയിൽ ആസ്വദിക്കാനുള്ള അപൂർവ അവസരമായതിനാൽ ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

ടിക്കറ്റുകളുടെ പ്രീ-സെയിലിനും കൂടുതൽ വിവരങ്ങൾക്കും Bright AMJ Entertainments-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

2 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

4 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

4 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

7 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

8 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

9 hours ago