Ireland

ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങൾക്ക് അഭിമാന നേട്ടം; അയർലണ്ടിന് കിരീടവും റണ്ണേഴ്സ്-അപ്പ് സ്ഥാനവും

ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധേയരായി. അണ്ടർ-12 വിഭാഗത്തിൽ എയ്‌ഡൻ ബോബി അംഗമായ അയർലണ്ട് ടീം ചാമ്പ്യൻമാരായി. ഇംഗ്ലണ്ട് എ, ഇംഗ്ലണ്ട് ബി, വെയിൽസ്, സ്കോട്‌ലൻഡ്, അയർലണ്ട് ബി എന്നീ ടീമുകളെ പിന്തള്ളിയാണ് അയർലണ്ട് കിരീടം സ്വന്തമാക്കിയത്. മത്സരങ്ങളിലുടനീളം എയ്‌ഡൻ പുറത്തെടുത്ത സ്ഥിരതയാർന്ന പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമായി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അണ്ടർ-18 ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ ബോബി അംഗമായ അയർലണ്ട് ടീം റണ്ണേഴ്സ്-അപ്പ് സ്ഥാനത്തെത്തി. എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എയ്ഞ്ചലിന്റെ പ്രകടനവും ടീമിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചു. വെക്സ്ഫോർഡിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ബോബി തോമസിന്റെയും സിബി ബോബിയുടെയും മക്കളാണ് എയ്‌ഡനും എയ്ഞ്ചലും.

ദേശീയ, അന്തർദേശീയ തലങ്ങളിലെ വിവിധ ചെസ് മത്സരങ്ങളിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഇരുവരും ഇതിനകം ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ യുവ ചെസ് താരങ്ങളിൽ ശ്രദ്ധേയരായ എയ്‌ഡനും എയ്ഞ്ചലും യങ് മാസ്റ്റർ പദവിയെന്ന ലക്ഷ്യത്തിലേക്കുള്ള പരിശീലനം തുടരുകയാണ്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

3 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

5 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

5 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

8 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

9 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

9 hours ago