Ireland

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാത്തവർക്ക് തിരിച്ചടി; 11,000ത്തിലധികം തൊഴിലന്വേഷകരുടെ ആനുകൂല്യം വെട്ടിക്കുറച്ചു

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ. 11,000ത്തിലധികം പേരുടെ ക്ഷേമ പേയ്മെന്റുകളാണ് വിവിധ കാരണങ്ങളാൽ അയർലണ്ടിലെ സാമൂഹ്യ സംരക്ഷണ വകുപ്പ് (Department of Social Protection) കുറച്ചത്. 2024-ൽ 4,838 പേരുടെ ആനുകൂല്യങ്ങളാണ് കുറച്ചിരുന്നത്. എന്നാൽ 2025-ൽ ഇത് 11,000ത്തിലധികമായി ഉയർന്നു, ഇത് 129 ശതമാനത്തിന്റെ വർധനവാണ്. ക്ഷേമ ഓഫീസുകളുമായി സഹകരിക്കാത്തവർക്കെതിരായ നടപടികൾ ശക്തമാക്കിയതോടെയാണ് ഈ വർധന.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നിയമലംഘനം നടത്തിയവരുടെ പ്രതിവാര സാമൂഹ്യ ക്ഷേമതുക ഏകദേശം മൂന്നിലൊന്ന് വരെ കുറയ്ക്കും. ഉദാഹരണത്തിന്, സാധാരണയായി ലഭിക്കുന്ന €254 എന്ന പ്രതിവാര തുക €164 ആയി കുറയ്ക്കപ്പെടും.

2025-ലെ കണക്കുകൾ പ്രകാരം:

  • മുമ്പ് ഒരു തവണ ഹാജരാകാതിരുന്നതിനുശേഷവും തുടർ ആക്ടിവേഷൻ അപ്പോയിന്റ്മെന്റിൽ പങ്കെടുക്കാതിരുന്നതിനാൽ 3,717 പേർക്ക് ആനുകൂല്യം കുറച്ചു.
  • ആക്ടിവേഷൻ റിവ്യൂ മീറ്റിംഗിൽ വീണ്ടും ഹാജരാകാതിരുന്നതിനാൽ 4,986 പേർക്ക് ശിക്ഷാനടപടി നേരിട്ടു.
  • മറ്റ് തൊഴിൽ സജീവീകരണ പദ്ധതികളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതിനാൽ 2,144 പേരുടെ പേയ്മെന്റും കുറച്ചു.
  • വിദ്യാഭ്യാസം, പരിശീലനം അല്ലെങ്കിൽ വ്യക്തിത്വ വികസന കോഴ്‌സുകൾ ന്യായമായ കാരണമില്ലാതെ പൂർത്തിയാക്കാതിരുന്നതിനാൽ 17 പേർക്കും, നിർദേശിച്ച തൊഴിൽ പദ്ധതിയിൽ നിന്ന് പിന്മാറിയതിനാൽ 45 പേർക്കും ആനുകൂല്യം കുറച്ചു.
  • വ്യക്തിഗത തൊഴിൽ പുരോഗതി പദ്ധതിയിൽ (Personal Progression Plan) സമ്മതം രേഖപ്പെടുത്താതിരുന്നതിനാൽ 23 പേർക്കും ശിക്ഷ ലഭിച്ചു.

ആനുകൂല്യം കുറച്ചവരിൽ ഭൂരിഭാഗവും Jobseeker’s Allowance ലഭിച്ചിരുന്നവരാണ്. ഇവരുടെ എണ്ണം 10,097 ആണ്. കൂടാതെ 694 പേർ Jobseeker’s Benefit ലഭിച്ചവരുമാണ്. മറ്റ് ചിലർ ട്രാൻസിഷണൽ പദ്ധതികളിലൂടെയോ സ്വയംതൊഴിൽ പദ്ധതികളിലൂടെയോ ആനുകൂല്യം സ്വീകരിച്ചവരാണ്.

“ജോലിയന്വേഷകരെ Intreo തൊഴിൽ സേവനങ്ങളുമായി സജീവമായി സഹകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും, തൊഴിൽ ലഭ്യമാക്കാൻ ലഭ്യമായ പിന്തുണകൾ പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുകയുമാണ് ആനുകൂല്യം കുറയ്ക്കുന്ന നടപടിയുടെ ലക്ഷ്യം,” എന്നാണ് സാമൂഹ്യ സംരക്ഷണ വകുപ്പ് വ്യക്തമാക്കിയത്.

ജോലിയന്വേഷകൻ വീണ്ടും തൊഴിൽ സേവനങ്ങളുമായി സഹകരിക്കാൻ തുടങ്ങുന്ന മുറയ്ക്ക് കുറച്ച ആനുകൂല്യം ഉടൻ തന്നെ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നും വകുപ്പ് അറിയിച്ചു. കൂടാതെ ആനുകൂല്യം എത്രകാലം കുറച്ച് നൽകണമെന്നത് ബന്ധപ്പെട്ട വ്യക്തിയുടെ സഹകരണത്തെ ആശ്രയിച്ചിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

19 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

19 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

20 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

22 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

23 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

1 day ago