വാഷിങ്ടൻ: പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി(16)യെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച, കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. താരം ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൈലിയയുടെ അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്.
അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2012ൽ, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ചിരിച്ചുകൊണ്ട് കൈലിയ നിൽക്കുന്ന മീം വൈറലായതോടെ ആഗോളതലത്തിൽ ആരാധകർ ഉണ്ടായി.
ഷോയിലെ മറ്റൊരു എപ്പിസോഡിൽ കൂടി കൈലിയ പിന്നീടു മുഖംകാണിച്ചു. ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായ കൈലിയ, മിസ് ടീൻ വാഷിങ്ടൻ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…