ഫൊക്കാന മുൻ പ്രസിഡന്റുമാർ
കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം നടത്തുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. 1983 മുതൽ 2018 വാരെ 18 കൺവെൻഷനുകൾ നടത്തി അതാതു കാലയളവിലെ പ്രസിഡന്റുമാർ പുതിയ ഭാരവാഹികൾക് ഉത്തരവാദിത്തങ്ങൾ കൈമാറിയിട്ടുള്ളത് ഏവർകും അറിവുള്ള കാര്യമാണ്. 19 -മത് കൺവെൻഷൻ 2018 -20 ലെ പ്രസിഡണ്ട് മാധവൻ നായർ ന്യൂ ജേഴ്‌സിയിലെ ബാലിസ് അറ്റ്ലാന്റിക്കിൽ വെച്ച് നടത്താൻ നിശ്ചയിക്കുകയും എന്നാൽ കോവിഡ് മഹാമാരി കാരണം നടക്കാതെ പോയിട്ടുള്ളതും ആകുന്നു. എന്നാൽ ഫൊക്കാന ഭരണഘടന അനുസരിച്ച് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ 2020 -2022 ലെ തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയും പ്രസിഡണ്ട് മാധവൻ നായർ തന്റെ ഉത്തരവാദിത്തങ്ങൾ ജോർജി വര്ഗീസ് പ്രസിഡണ്ട് ആയി നയിക്കുന്ന ടീം നു കേരളാ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ കൈമാറിയ വിവരം പൊതു സമൂഹത്തിനു അറിവുള്ളതാണ്.
എന്നാൽ ചാർജ് കൈമാറിയ ശേഷവും സംഘടന പിൻബലം ഇല്ലാതെ ചില വ്യക്തികൾ ഫൊക്കാനയുടെ പേരിൽ പ്രസ്താവന ഇറക്കുകയും, ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിച്ച് സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി മാതൃസംഘടനയുമായി സഹകരിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഏതെങ്കിലും മീറ്റിംഗുകൾ നടത്തുവാനോ ഭാരവാഹികളെ നിശ്ചയിക്കുവാനോ ഇവർക് അധികാരമില്ല എന്ന കാര്യവും പ്രത്യേകം ഓർമപ്പെടുത്തുന്നു.
Biju Jhon
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…