America

സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മൾട്ടി പർപ്പസ് ഹാൾ ശിലാസ്ഥാപനം- ജനുവരി 1ന് ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം  നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോൿസ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപോലീത്താ 2023 ജനുവരി 1 നു ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നിർവഹിക്കും.

രാവിലെ 7.45 ന് ദേവാലയാങ്കണത്തിൽ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങൾ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. 8 മണിക്ക് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുർബാനയ്ക്കു കാർമ്മികത്വം വഹിക്കും.

തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി, അസ്സോസിയേഷൻ  അംഗങ്ങൾ, ഭദ്രാസന അസംബ്ലി പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ     
എന്നിവർ ആശംസകൾ അർപ്പിക്കും.

11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും.
തുടർന്ന് ആത്‌മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത സംവേദ നം നടത്തും.

സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും.

ഏവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ഐസക്. ബി.പ്രകാശ്, സെക്രട്ടറി ഷിജിൻ തോമസ് എന്നിവർ അറിയിച്ചു. 

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

13 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

16 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

22 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago