Categories: America

പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക്; പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു

ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​ക്ഷോ​ഭം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പ്ര​ക്ഷോ​ഭം അ​ഞ്ചാം ദി​വ​സ​ത്തി​ലെ​ത്തുമ്പോ​ള്‍ 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ള്‍ തെ​രു​വി​ലു​ള്ള​ത്. കോ​വി​ഡ് ഭീ​ഷ​ണി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കു​മ​പ്പു​റം വ​ന്‍ റാ​ലി​ക​ളും ന​ട​ത്ത​പ്പെ​ട്ടു.

ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ നാ​ല് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴു​ത്തി​ല്‍ കാ​ല്‍​മു​ട്ട് അ​മ​ര്‍​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ദു​ര്‍​ബ​ല​മാ​യ കു​റ്റ​ങ്ങ​ളാ​ണെ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ക്കു​ന്നു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി.

സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ന​ഗ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​റ്റ്ഹൗ​സി​ന് സ​മീ​പ​ത്തേ​ക്ക് പ്ര​തി​ഷേ​ധം എ​ത്തി​യ​തോ​ടെ​യാ​ണ് വാ​ഷിം​ഗ്ട​ണി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​ന്ത്യാ​ന​പൊ​ളി​സി​ലും ലോ​സ് ഏ​ഞ്ച​ല്‍​സി​ലും ഷി​ക്കാ​ഗോ, അ​റ്റ്ലാ​ന്‍റ, ലൂ​യി​സ് വി​ല്ലെ, സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ, ഡെ​ന്‍​വ​ര്‍ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി.

Newsdesk

Recent Posts

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

56 mins ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

1 hour ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

7 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

20 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

21 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

22 hours ago