മെക്കിനി(ഡാളസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമിച്ച ക്രിക്കറ്റ് കോർട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ഡാളസ് റീജിയൺ ക്രിക്കറ്റ് ടൂർണമെൻറ് ഫൈനൽ ഞായറാഴ്ച (ഒക്ടോ 20) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പ്രസ്തുത ഗ്രൗണ്ടിൽ ആതിഥേയരായ സെൻ പോൾസ് യുവജനപ്രസ്ഥാനം ഇർവിങ് സെൻറ് ജോർജ് യുവജനപ്രസ്ഥാനവുമായി ഏറ്റുമുട്ടും.
ആവേശകരമായ മത്സരങ്ങളിൽ സെൻറ് തോമസ് സെൻറ് ഗ്രിഗോറിയോസ്, സെൻമേരിസ് വലിയപള്ളി സെൻമേരിസ് കരോൾട്ടൻ എന്നീ ടീമുകൾ പങ്കെടുത്തിരുന്നു. ടൂർണമെൻറ് വിജയത്തിനായി യുവജനപ്രസ്ഥാന റീജണൽ വൈസ് പ്രസിഡണ്ട് വെരി റവ രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി എബി ജോൺ, ട്രഷറർ ലെനിൻ ജേക്കബ് കമ്മറ്റി അംഗങ്ങളായ ഷിജോ മഠത്തിൽ ലൈബി സാമുവേൽ എന്നിവർ പ്രവർത്തിച്ചുവരുന്നു ആവേശകരമായ ഫൈനൽ കളിക്കാൻ നിങ്ങൾ ഏവരെയും സെൻറ് പോൾസ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…