America

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്ന ലാരിജാനിയുടെ മരണം ഇറാനു വലിയ തിരിച്ചടിയാണ്.

അമേരിക്കയെ പരസ്യമായി ശത്രുവായി പ്രഖ്യാപിക്കുമ്പോഴും ലാരിജാനിയുടെ കുടുംബത്തിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം പുറത്തുവന്നത് വലിയ ചർച്ചയായിട്ടുണ്ട്. ലാരിജാനിയുടെ മകൾ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡൻ ഭരണകൂടം 2021-ൽ ഗ്രീൻ കാർഡ് നൽകിയെന്ന വാർത്തയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

2017-ൽ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഫാത്തിമ ലാരിജാനിക്ക് 2021-ലാണ് ഗ്രീൻ കാർഡ് ലഭിച്ചത്. ജോർജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇവർ ജോലി ചെയ്തിരുന്നു.

ഇറാൻ ഭരണകൂടം സ്വന്തം നാട്ടിൽ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ ലാരിജാനി വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി, ഫാത്തിമയെ ജോലിയിൽ നിന്ന് നീക്കണമെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഇവരെ സർവകലാശാലയിൽ നിന്ന് പുറത്താക്കി.

ലാരിജാനിയുടെ സഹോദരന് കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിരുന്നു. മറ്റൊരു ബന്ധു ബ്രിട്ടനിൽ പ്രൊഫസറായി ജോലി ചെയ്യുന്നു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നാശം പരസ്യമായി ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയുടെ കുടുംബം അതേ രാജ്യങ്ങളിൽ സുരക്ഷിതമായി കഴിഞ്ഞിരുന്നു എന്നത് വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. കഴിഞ്ഞ രാത്രി നടന്ന ആക്രമണത്തിൽ ലാരിജാനിയുടെ മകനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

21 hours ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

21 hours ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

22 hours ago

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…

22 hours ago

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…

22 hours ago

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബർ 13ന്, സംസ്കാരം നവംബർ 14ന്

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി…

22 hours ago