America

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

കുടുംബത്തിലെ മുതിർന്ന സഹോദരന്മാരായ ജോൺ തോമസ്, ജോൺ എബ്രഹാം , ജോൺ ജോസഫ് എന്നിവരോടൊപ്പം ആലിസ് ജേക്കബ്, ആനി ജോൺ, അമ്മുക്കുട്ടി, മിന്നി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു സംഗമം ഉത്‌ഘാടനം ചെയ്തു

ജോൺ തോമസിന്റെ പ്രാർത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. ഈ കൂടിവരവിന്റെ ഉദ്ദേശം, ലക്‌ഷ്യം, ആവശ്യകത എന്നിവയെപ്പറ്റി നിരവധി അംഗമാണ് ആശംസിച്ചു.

രണ്ടാം ദിവസം 10 മണിമുതൽ കല കായിക പരിപാടികൾക്കു തുടക്കം കുറിച്ചു.

ബോൾ പിടിത്തം, കസേര കളി,കപ്പു കളി, വടം വലി തുടങ്ങി പ്രായ ഭേദമെന്യേ  ഏവർക്കും ആസ്വദിക്കത്തക്ക വിധത്തിൽ നിരവധി കായിക മത്സരങ്ങൾ അരങ്ങേറി.

രാത്രിയിൽ നടത്തപ്പെട്ട ടാലെന്റ്റ് ഷോയോടൊപ്പം കുടുംബ ചരിത്ര ഡോക്യുമെന്ററി ശ്രദ്ധേയമായി മാറി. ഡാളസിലെ ചുണകുട്ടന്മാരുടെയും അവരുടെ  അമ്മമാരുടെയും ഡാൻസ് ഗംഭീരമായിരുന്നു.

“ഹൂസ്ടൻകാരുടെ കുര്യാക്കോസ് ” എന്ന സ്കിറ്റും കുടുംബസംഗമത്തെ പറ്റി തയ്യാറാക്കിയ സ്കിറ്റും കുട്ടികളെ ഡാൻസും വേറിട്ട് നിന്നു.

അന്നേ ദിവസം തന്നെ ഒരുക്കിയ ക്യാമ്പ് ഫയറിൽ എല്ലാവരും പങ്കെടുത്തത് മറ്റൊരു വിസ്മയമായിരുന്നു. ഞായറാഴ്ച രാവിലെ  9 നടത്തിയ ആരാധനയിൽ പാസ്റ്റർ ജോനാഥൻ വചന ശുശ്രൂഷ നടത്തി.

11 മണിക്ക്, 2028 ൽ ഹൂസ്റ്റണിൽ നടത്താനിരിക്കുന്ന കോൺഫെറെൻസിന്റെ ബാറ്റൺ കൈ മാറി. ഷെബി, ബാബു കൂടത്തിനാലിൽ എന്നിവർ നന്ദി പറഞ്ഞു.

ഡാളസിൽ നിന്നുള്ള മനോജ്, രാജി, കൊച്ചുമോൻ, എഡിസൺ, രജു (ടൈറ്റസ്) , പ്രതീഷ്, റോബിൻ, സാബു, ബീന ,ബിന്ദു, ആശാ, സൂസൻ, ലിജാ, അനീഷ, പ്രതിഭ , ആനി എന്നിവരും ഹൂസ്റ്റണിൽ നിന്നുള്ള  ജോൺ എബ്രഹാം, മോനു, ഷിബു, ജോൺസൻ,ജോജി,കൊച്ചുമോൻ കിരൺ, ടോണി ആലിസ്, ഷൈനി, ഡയാന, മിന്നി, ഷീബ, അമ്മുക്കുട്ടി എന്നിവരും കുടുംബ സംഗമത്തിന്റെ വിജയന്തിനായി നേതൃത്വം നൽകി.

ഡൽഹിയിൽ നിന്ന് വന്ന ആനിയും കാൽഗരിയിൽ നിന്നും വന്ന ജോഷ്വയും സുമയും കോൺഫറൻസിനു മാറ്റു കൂട്ടി. 90 പേർ പങ്കെടുത്ത കോൺഫറൻസ് ഞായറാഴ്ച ഉച്ചയോടു കൂടി അനുഗ്രഹകരമായി സമാപിച്ചു.  

റിപ്പോർട്ട്: ജീമോൻ റാന്നി

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

37 mins ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

54 mins ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

1 hour ago

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…

2 hours ago

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബർ 13ന്, സംസ്കാരം നവംബർ 14ന്

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി…

2 hours ago

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി അയർലണ്ട്; സ്കൂളുകളും ആശുപത്രികളും സജ്ജമായിരിക്കണമെന്ന് മന്ത്രി ഹിൽഡെഗാർഡ് നോട്ടൺ

അയർലണ്ടിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ജാഗ്രത…

2 hours ago