വാഷിംഗ്ടണ്‍: 74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തും എന്നാണ് മൈക്ക് പോംപിയോ തന്‍റെ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
“ആഗോളതലത്തിലെ ശക്തരായ ജനാധിപത്യരാജ്യങ്ങള്‍, ലോക ശക്തികള്‍, ഒപ്പം ഏറ്റവും നല്ല സുഹൃത്തുക്കള്‍”, പോംപിയോ ആശംസാ സന്ദേശത്തില്‍ കുറിച്ചു.
സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ പറഞ്ഞു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഗോള തലത്തിലെ തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ആഗോളസുരക്ഷയ്ക്കും സമൃദ്ധിയ്ക്കുമായി നിര്‍ണ്ണായക കൂട്ടായ്മയാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു. അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
മൂല്യങ്ങളില്‍ അധിഷ്ഠിതമായ സൗഹൃദമെന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ ഓസ്‌ട്രേലിയ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഹിന്ദി വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.
“നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം, ബഹുമാനം, മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ സുഹൃദ് ബന്ധമാണുള്ളത്. സ്വാതന്ത്ര്യദിനാശംസകള്‍!”, മോറിസന്‍ ട്വിറ്ററില്‍ കുറിച്ചു.
ഭരോസ (വിശ്വാസം), സമ്മാന്‍ (ബഹുമാനം) എന്നീ ഹിന്ദി വാക്കുകളാണ് സ്‌കോട്ട് മോറിസന്‍ ആശംസയില്‍ ഉപയോഗിച്ചത്.
ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം കഴിഞ്ഞ ദിവസവും ആശംസകള്‍ നേര്‍ന്നിരുന്നു.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…