ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് എത്താന്‍ പോവുന്നത്. ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടര്‍ന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എന്നാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.
2021 ഓടെ എല്ലാ ഹാങ്ഔട്ട് ഉപയോക്താക്കള്‍ക്ക് എല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് ചേക്കേറാം. ഇത്തരത്തിലുള്ള അപ്ഗ്രഡേഷന്‍ ഓട്ടാമാറ്റിക്കായി ഉപയോക്താക്കള്‍ക്ക് ലഭിക്കാനാണ് സാധ്യത. സാധാരണ ചാറ്റ് റൂമുകളിലെ എല്ലാ സൗകര്യങ്ങളും ഗൂഗിള്‍ ചാറ്റിലും ലഭ്യമാവും. പ്രത്യേകിച്ച് ഇമോജി റിയാക്ഷന്‍സ്, ആനിമേറ്റഡ് ഇമോജീസ്, ഗ്രൂപ്പ് മെസേജിങ്, ഡയറക്ട് മേസേജിങ് എല്ലാം ഇവയെല്ലാം ഗൂഗിളിന്റെ ചാറ്റ് റൂമില്‍ നിങ്ങളെ തേടിയെത്തും. കൂടാതെ വോയ്‌സ് ചാറ്റിങ് ഫെസിലിറ്റി, വോയ്‌സ് കോള്‍ എന്നിവയും അതോടൊപ്പം ലഭ്യമാവും.
അധികം താമസിയാതെ ഗൂഗിള്‍ ചാറ്റ് കൂടുതല്‍ വിശേഷ സവിശേഷതകള്‍ കൂട്ടിചേര്‍ക്കുമെന്നാണ് പ്രതീക്ഷ. ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ തുടങ്ങിയവയെ വെല്ലുവിളിക്കാനാണ് ഗൂഗിള്‍ ചാറ്റിന്റെ തിരുമാനം. ജിമെയില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് അത് ലോഗിന്‍ ചെയ്യുന്ന എല്ലാ പ്ലാറ്റ്‌ഫോമിലും ഗൂഗിള്‍ ചാറ്റിന്റെ സേവനം ലഭ്യമാവും. മൊബൈല്‍, ഡെക്‌സ്‌ടോപ്, നോട്ട്പാഡുകള്‍, ടാബ്‌ലറ്റ് എന്നിവയിലെല്ലാം ഇത് ലഭ്യമാവും. നിമിഷ നേരത്തിലുള്ള പോപ്പ് അപ്പുകളും, മെമ്മറികളും, ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുന്ന സൗകര്യങ്ങളും എന്നുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാവും എന്നതും ഇതിന്റെ സവിശേഷതയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന് ഇപ്പോള്‍ ഗൂഗിള്‍ പ്രൊഡക്ടുകളാണ് എന്നതും ഗൂഗിള്‍ ചാറ്റിന്റെ വന്‍ സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…