| ഓസ്ററിന്‍: ടെക്സസ് നഴ്സിംഗ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്ൈവസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നന്പൂതിരി (മെക്കാലന്‍, ടെക്സസ്), കാത്തി വില്‍സന്‍(ഓസ്ററിന്‍), മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു. 2025 ഫെബ്രുവരി ഒന്നു വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. നഴ്സിംഗ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റീവ് ലൈസെന്‍സിംഗ് പ്രോഗ്രാമിന് കാലാനുസൃതമായ മാറ്റങ്ങളും നിയമ ഭേദഗതികളും ടെക്സസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഏജിംഗ് ആന്‍റ് ഡിസെബിലിറ്റി സര്‍വീസിന് സമര്‍പ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ടെക്സസ് സംസ്ഥാനത്തെ നിറസാന്നിധ്യമായ മലയാളികള്‍ക്ക് സുപരിചിതനായ ഹരി നന്പൂതിരി കേരളത്തിലാണ് ജനിച്ചു വളര്‍ന്നത്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്. ലാസ പാമസ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണല്‍ തസ്തികകള്‍ വഹിക്കുന്ന നന്പൂതിരി റിയൊ ഗ്രാന്‍റ് വാലി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മെക്കാലന്‍ സിറ്റി സീനിയര്‍ സിറ്റിസണ്‍ അഡ്ൈവസറി മെംബര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്ര. കെ. കെ. കൃഷ്ണന്‍ നന്പൂതിരി, ലീലാ ദേവി എന്നിവരുടെ മകനാണ് ഹരി. |
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…