gnn24x7

ഹരി നന്പൂതിരിയെ അഡ്ൈവസറി കമ്മിറ്റി അംഗമായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചുപി.പി. ചെറിയാന്‍

0
138
gnn24x7
ഓസ്ററിന്‍: ടെക്സസ് നഴ്സിംഗ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്ൈവസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നന്പൂതിരി (മെക്കാലന്‍, ടെക്സസ്), കാത്തി വില്‍സന്‍(ഓസ്ററിന്‍), മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു.

2025 ഫെബ്രുവരി ഒന്നു വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. നഴ്സിംഗ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റീവ് ലൈസെന്‍സിംഗ് പ്രോഗ്രാമിന് കാലാനുസൃതമായ മാറ്റങ്ങളും നിയമ ഭേദഗതികളും ടെക്സസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഏജിംഗ് ആന്‍റ് ഡിസെബിലിറ്റി സര്‍വീസിന് സമര്‍പ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കുന്നത്.

ടെക്സസ് സംസ്ഥാനത്തെ നിറസാന്നിധ്യമായ മലയാളികള്‍ക്ക് സുപരിചിതനായ ഹരി നന്പൂതിരി കേരളത്തിലാണ് ജനിച്ചു വളര്‍ന്നത്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ലാസ പാമസ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണല്‍ തസ്തികകള്‍ വഹിക്കുന്ന നന്പൂതിരി റിയൊ ഗ്രാന്‍റ് വാലി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മെക്കാലന്‍ സിറ്റി സീനിയര്‍ സിറ്റിസണ്‍ അഡ്ൈവസറി മെംബര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്ര. കെ. കെ. കൃഷ്ണന്‍ നന്പൂതിരി, ലീലാ ദേവി എന്നിവരുടെ മകനാണ് ഹരി.
gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here