റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ബ്രിസ്‌ബേൻ : സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷീകാഘോഷ വേദി കയ്യടക്കി ഇടവകയിലെ മുത്തശ്ശമാരും മുത്തശ്ശിമാരും . ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷീകാഘോഷ വേദിയിലാണ് സദസ്സിന്റെ നിറ കൈയ്യടികൾ ഏറ്റുവാങ്ങി രണ്ടു ക്രിസ്ത്യൻ പാട്ടുകളുമായി പതിനേഴു പേരടങ്ങിയ സംഘം തിളങ്ങിയത് .
നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിക്കുന്നത് . എങ്കിലും യാതൊരും സഭാകമ്പവും കൂടാതെ ഈണത്തിൽ അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസും അവർക്കൊപ്പം ഹർഷാവരവങ്ങളോടെ ചേർന്നു പാടി.
വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീൻസ്ലാൻഡ് പാർലമെന്റിലെ സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ എംപി ഫേസ്ബുക്കിൽ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മാതാപിതാക്കൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകളെ പ്രകീർത്തിച്ചു . ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഇവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…