വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിസന്ധി മൂലം അമേരിക്കയില്‍ 2021ല്‍ 25 ലക്ഷത്തോളം ജോലികള്‍ നഷ്ടമാവുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് എകണോമിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊവിഡ്-19 പ്രത്യാഘാതത്തിന്റെ ആദ്യഘട്ടത്തില്‍ 45 ലക്ഷത്തോളം തൊഴിലുകള്‍ ഇല്ലാതാവും. 2021 ഓടെ 20 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാനാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കി 25 ലക്ഷത്തോളം തൊഴിലുകള്‍ തിരിച്ചു പിടിക്കാന്‍ പിന്നെയും സമയമെടുക്കും.
‘യു.എസ് സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തന്നെ മാന്ദ്യത്തിലാണെന്നാണ് പാനലംഗങ്ങള്‍ കരുതുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമുള്ളതിനാല്‍ 2020 പകുതി വരെ ഇത് ആശങ്കാജനമായി തുടരും,’ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് പ്രസിഡന്റ് പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
2020 ലെ അവസാനത്തില്‍ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നും 6 ശതമാനം വളര്‍ച്ച ഉണ്ടാവുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഇന്നലെ മാത്രം 1783 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്പെയിനില്‍ 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…