വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിൽ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഫാ. ഷിൻ്റോ തോമസ് നയിക്കുന്ന ധ്യാനത്തെ തുടർന്ന് വൈകിട്ട് 5 മണിക്ക് ഓശാന തിരുകർമ്മങ്ങൾ നടക്കും. കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും. വികാരി ഫാ. റോയ് വട്ടക്കാട്ട് മുഖ്യകാർമ്മികനായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടാവും.
പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2:30 നു പെസഹാ തിരുകർമ്മങ്ങൾ നടക്കും, കാൽകഴുകൽ ശുശ്രൂഷയും ഉണ്ടായിരിക്കും.
ഈസ്റ്റർ ദിനത്തിൽ രാവിലെ 8:45 നു നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും.
വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ നടക്കുക.
(Franciscan Friary 2-18 Francis St, Slipperygreen, Wexford, Y35 H793)
ഏവരേയും തിരുകർമ്മങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…