പോർട്ടർ(ഹൂസ്റ്റൺ ): മോണ്ട്‌ഗോമറി കൗണ്ടിയിലെ പോർട്ടറിൽ സംഭവിച്ച കാർ റോൾഓവർ അപകടത്തെത്തുടർന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ. അപകടസമയത്തു നിയമവിരുദ്ധ തോക്ക് കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് അറസ്റ്റ്.
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡെപ്യൂട്ടികൾ അപകടസ്ഥലത്തെത്തുമ്പോൾ അദാൻ ലോപ്പസ്സിനും കാറിൻ്റെ ഡ്രൈവർ നോർമ മിറാൻഡാ എസ്ട്രാഡക്കും ആംബുലൻസിൽ ചികിത്സ നൽകുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന എസ്ട്രാഡയെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്യുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു. എസ്ട്രാഡയുടെ ഫീൽഡ് സോബ്രിറ്റി ടെസ്റ്റ് നടത്തുമ്പോൾ, ഡെപ്യൂട്ടികൾ ആവശ്യപ്പെട്ടത് ചെയ്യാൻ ലോപ്പസ് വിസമ്മതിക്കുകയും “അന്വേഷണത്തിൽ സ്ഥിരമായി ഇടപെടുകയും ചെയ്തു” എന്ന് ഡെപ്യൂട്ടികൾ പറയുന്നു.
പൊതുചുമതലയിൽ ഇടപെട്ടതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനുമാണ് ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നാൽ ലോപ്പസിനു സീറ്റ് ബെൽറ്റ് ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്ന ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…