ഫിലാഡൽഫിയ: അമേരിക്കയിലുടനീളം “അമേരിക്കൻ സ്റ്റാർസ്” എന്ന പേരിൽ 1891 മുതൽ സൂപ്പർമാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ് ,ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് സൂസൻ തോമസിന് (ബീന), “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡിന് അർഹയായി. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. ഈ ലൊക്കേഷനിൽ സ്ഥിരമായി വരുന്ന കസ്റ്റമർ നാൻസി ഓസ്ട്രോഫ്, എന്ന സീനിയർ സിറ്റിസൺ ഒരു കാർ അപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സഹായിക്കുകയും ചെയ്ത് സൂസൻ തോമസിനെ, അവരുടെ സേവനങ്ങളെ അംഗീകരിക്കണം എന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സി.ഇ.ഒ ആയി ബന്ധപ്പെടുകയും പിന്നീട് സി.ഇ.ഒ നേരിട്ട് സൂസൻ തോമസിനെ കണ്ടു അവാർഡ് നൽകുകയാണുണ്ടായത്. അമേരിക്കയിലെ പ്രമുഖ ചാനലുകൾ എല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തത് അമേരിക്കൻ മലയാളികളുടെ ഒരു അഭിമാന മുഹൂർത്തം ആയിരുന്നു.
ഏഴാം വയസ്സിൽ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് വന്ന സൂസൻ ടെമ്പിൾ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആണ്. ഫിലഡൽഫിയ മർത്തോമ പള്ളിയിലെ അംഗമായ സൂസൻ മുൻസിപ്പൽ കോർട്ട് ഓഫ് ഫിലാഡൽഫിയയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക് ഓഫീസറായും വർക്ക് ചെയ്യുന്നു. ഭർത്താവ് സന്തോഷ് തോമസും ,മകൻ നതാനിയേൽ, ഇരട്ട സഹോദരി ലിസ് എന്നിവരുടെ സപ്പോർട്ടാണ് തൻറെ എല്ലാ വിജയങ്ങൾക്കും പിന്നിലെന്ന് സൂസൻ തോമസ് പറഞ്ഞു.
റിപ്പോർട്ട്: പി പി ചെറിയാൻ
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…