ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ചെക്കേഴ്സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം.
ട്രംപിന്റെ മറീന്‍ വണ്‍ ഹെലികോപ്റ്ററാണ് പ്രദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കിയത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും യാത്ര തുടരുകയായിരുന്നു.
ഹൈഡ്രോളിക് സംവിധാനത്തില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ സമീപത്തുള്ള ഒരു പ്രദേശിക എയര്‍ഫീല്‍ഡില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നെന്നും പ്രസിഡന്റ് ട്രംപും ഭാര്യ മെലനിയയും മറ്റൊരു ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടര്‍ന്നെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരോലിന്‍ ലീവിറ്റ് പ്രതികരിച്ചു.
സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇരുപതു മിനിറ്റില്‍ എത്തേണ്ടിയിരുന്ന ട്രംപ്, ഹെലികോപ്റ്ററിന്റെ തകരാറിനെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്കു മടങ്ങുകയായിരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…