വാഷിംഗ്ടണ് ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റവിചാരണ സെനറ്റിൽ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റാരോപണങ്ങൾക്കുള്ള ഒൗദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് ആറു വരെ ട്രംപിന് സമയം അനുവദിച്ചു. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതൽ വിചാരണ നടക്കും.
ഇതിനായി ഇംപീച്ച്മെന്റ് പ്രോസിക്യൂട്ടർമാരെ നിയമിച്ചതായി ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏഴംഗ ടീമിന് ജനപ്രതിനിധി സഭാ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആഡം ഷിഫ് നേതൃത്വം നൽകും. ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയങ്ങൾ സെനറ്റിന് കൈമാറും.സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകൾ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കൻ സംഘം രൂപകൽപന ചെയ്തിരിക്കുന്നത്. വിചാരണ രണ്ടാഴ്ച മുതൽ ആറാഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുൾപ്പെടെ കർശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങൾക്കു മേലുള്ളത്. തൽസമയ ട്വീറ്റുകൾക്കും വിലക്കുണ്ട്. കുറ്റവിചാരണയുമായി ബന്ധമില്ലാത്ത ഒന്നും സെനറ്റിനുള്ളിൽ കയറ്റാൻ അനുവാദമില്ല. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരേ മത്സരിക്കാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ബൈഡനെ താറടിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന് എതിരേ അന്വേഷണത്തിനു യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയത് അധികാര ദുർവിനിയോഗമാണെന്നാണ് ഇംപീച്ച്മെന്റിന് ആധാരമായ കേസ്.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…