America

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ് അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത്   നിറസാന്നിദ്ധ്യമായ ജോസ് കണിയാലിക്‌

ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡ്  അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത്   നിറസാന്നിദ്ധ്യമായ ജോസ് കണിയാലിക്‌. അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകരെ  കണ്ടെത്തുന്നതിന്  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു  ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നും അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ നിറസാന്നിദ്ധ്യമായ  ജോസ് കണിയാലിയെ  ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ),ലാലി ജോസഫ്:എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ്  തിരഞ്ഞെടുത്തത്  മറ്റൊരു ജേതാവ് അമേരിക്കൻ മാധ്യമ രംഗത്തെ കുലപതിയെന്നു അറിയപ്പെടുന്ന ജോയിച്ചൻ പുതുകുളമാണ്

ഡാളസ്സിൽ ജനുവരി 26 നു കേരള അസോസിയേഷൻ ഓഫ് ഡാളസ്  കോൺഫ്രൻസ് ഹാളിൽ (ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ  അവാർഡ് ധാന   ചടങ്ങു നടക്കും. അമേരിക്കൻ മാധ്യമ സ്ഥാപനങ്ങളെയും  മാധ്യമ പ്രവർത്തകരെയും ക്യാഷ്  അവാർഡ്   നൽകി ആദരിക്കുന്ന അമേരിക്കയിലെ ആദ്യ മാധ്യമ സംഘടനയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്.

അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്ത്   നിറസാന്നിദ്ധ്യമായ   ജോസ് കണിയാലി കഴിഞ്ഞ മുപ്പത്തിരണ്ട്  വർഷമായി അമേരിക്കൻ മലയാളി മാദ്ധ്യമ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മാദ്ധ്യമ പ്രവർത്തനം ഒരു സാമൂഹ്യ പ്രവർത്തനം കൂടിയാണെന്ന് തന്റെ മാദ്ധ്യമ പ്രവർത്തനത്തിലൂടെ തെളിയിച്ച വ്യക്തി  എന്ന നിലയിലും അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്കും കൃത്യനിഷ്ഠയ്ക്കും മറ്റ് മാദ്ധ്യമ പ്രവർത്തകർക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനും ഫൊക്കാന  അംഗീകാരം നൽകി ആദരിച്ചിരുന്നു

.കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോസ് കണിയാലി 1988 ലാണ്  ചിക്കാഗോയിലേക്ക്  കുടിയേറിയത്. ചിക്കാഗോയിലെ മലയാളി പ്രസ്ഥാനങ്ങളുടെയും  ,മറ്റു സാംസ്കാരിക പരിപാടികളുടെയും   നിറ  സാന്നിധ്യമായി  അദ്ദേഹം മാറി. സംഘടനാപ്രവർത്തനവും മാധ്യമ പ്രവർത്തനവും നടത്തിക്കൊണ്ടാണ്  ജോസ് കണിയാലിയുടെ ജീവിതം മുന്നോട്ട് പോയത്  . 1999-2001ലെ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടു .  2001 ഓഗസ്റ്റിൽ കൊച്ചി മലബാർ താജ് ഹോട്ടലിൽ ഫൊക്കാനയുടെ ഒന്നാം കേരള കൺവെൻഷൻ ജനറൽ കൺവീനർ ,2002 ജൂലൈയിൽ ഷിക്കാഗോയിൽ നടന്ന ഫൊക്കാന കൺവൻഷൻ  ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ നേതൃത്വ പാടവം പ്രശംസനീയമാണ്  2002  ലെ ഫൊക്കാനാ തെരഞ്ഞെടുപ്പിൽ ഫൊക്കാനയുടെ  ദേശീയ കമ്മിറ്റി അംഗമായി (2002 -2004 )ജോസ് കണിയാലി ഏറ്റവും കൂടുതൽ വോട്ടു നേടി തെരഞ്ഞെടുക്കപ്പെട്ടു..

1992  ൽ ചിക്കാഗോയിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച കേരളാ എക്സ് പ്രസിൽ 2000 മുതൽ  ജോസ്  കണിയാലി എക്സിക്യൂട്ടീവ് എഡിറ്ററും പങ്കാളിയുമായി മാറി.2008-ൽ  അമേരിക്കയിലെ  അച്ചടി, ദൃശ്യ മാധ്യമ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ  ദേശീയ പ്രസിഡന്റായി  . 2008 ഒക്ടോബറിൽ ഷിക്കാഗോയിൽ വച്ചു നടന്ന 2-ാമത് നാഷണൽ ഇന്ത്യ പ്രസ് ക്ലബ് കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ ,2009 ലെ ന്യൂജേഴ്‌സി പ്രസ് ക്ലബ്ബ് കോൺഫറൻസിന്റെ മുഖ്യ സംഘാടകൻ , 2017 ഓഗസ്റ്റിൽ ചിക്കാഗോയിൽ വച്ചു തന്നെ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് നാഷണൽ കോൺഫറൻസിന്റെ  ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം 1989  മുതൽ ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായി അദ്ദേഹം   പ്രവർത്തനം തുടങ്ങി .അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ  സംഘടനയായ  ക്നാനായ  കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (K C C N A )യുടെ ദേശീയ ജനറൽ സെക്രട്ടറി (1992 -1995  ), 1995 -1998 കാലഘട്ടത്തിൽ കെ സി സി എൻ എയുടെ പ്രസിഡന്റായും  തെരഞ്ഞെടുക്കപ്പെട്ടു .1996 ജൂലൈയിൽ ചിക്കാഗോയിലെ കോൺകോർഡ് പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്ന രണ്ടാമത്  നോർത്ത് അമേരിക്കൻ ക്നാനായ കാത്തലിക്  കൺവൻഷന്  ജോസ് കണിയാലി നേതൃത്വം നൽകി .ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയായും ( 1994 -1995 )പിന്നീട്  2015 -2017  കാലഘട്ടത്തിൽ അതിന്റെ  പ്രസിഡന്റായും  തെരഞ്ഞെടുക്കപ്പെട്ടിരുന്നു .അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട് .  

2004-ൽ ബാബു ചാഴികാടൻ ഫൗണ്ടേഷന്റെ പ്രഥമ പ്രവാസി പ്രതിഭ പുരസ്കാരം ,മലയാളി അസോസിയേഷൻ  ഓഫ് റെസ്പിറേറ്ററി കെയർ,(MARC )ലൈഫ് ടൈം അച്ചീവ്മെന്റ്   അവാർഡ്,2022 ഒക്ടോബർ അവസാനം മിസൂറി സിറ്റിയുടെ  പ്രശംസാപത്രം , 2022 ലെ ന്യൂ യോർക്ക് കേരളാ സെന്റർ മികച്ച മാധ്യമ പ്രവർത്തകനുള്ള  അവാർഡ്, 2023 ലെ മുഖം ഗ്ലോബൽ മാധ്യമ പുരസ്കാരം,2024 FOKANA MEDIA AWARD എന്നിവ ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അംഗീകാരം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിൽ നിന്നും ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു ജോസ് കണിയാലി പറഞ്ഞു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

11 hours ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

13 hours ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

15 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

1 day ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

1 day ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

1 day ago