വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ– അന്തർദേശീയ സാഹചര്യത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് ആക്ഷൻ കമ്മിറ്റി സ്ഥാപകൻ എ. സി. അമർ പറഞ്ഞു. ഇന്ത്യൻ അമേരിക്കൻസ് ഫോർ ട്രംപ് എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ട്രംപ് അധികാരത്തിൽ വന്നതിനുശേഷം അമേരിക്ക കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താൻ ഭീകരരോടുള്ള സന്ധിയില്ലാത്ത സമീപനം, ഇമ്മിഗ്രേഷൻ വ്യവസ്ഥകളെ കാലാനുസൃതമായി പരിഷ്ക്കരിക്കൽ, അന്തർദേശീയ തലത്തിൽ സമാധാനം സ്ഥാപിക്കൽ എന്നിവ ട്രംപിന് മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. അടുത്ത നാലു വർഷത്തേക്ക് ട്രംപ് തുടരേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു. ട്രംപ് തുടങ്ങിവെച്ച പുരോഗമന പരിപാടികൾ തുടർന്നാൽ മാത്രമേ അമേരിക്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഴിയുകയുള്ളൂവെന്നും കമ്മിറ്റി പ്രസിഡന്റ് അമർ പറഞ്ഞു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…