ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു.
ഡിസംബർ 30 നു സെന്റ്. പോൾസ് ആൻഡ് സെന്റ് . പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികൾ : പ്രസിഡന്റ് – റവ. ഫാ. ഡോ.ഐസക്ക്.ബി. പ്രകാശ് (വികാരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച് ഹുസ്റ്റൻ), വൈസ് പ്രസിഡന്റ്: റവ. ഫാ.രാജേഷ്. കെ. ജോൺ (സെൻറ് തോമസ് ഓർത്തഡോക്സ് ചർച് ഹുസ്റ്റൻ) സെക്രട്ടറി ഷാജൻ ജോർജ് (ട്രിനിറ്റി മാർത്തോമാ ഇടവക), ട്രഷറർ രാജൻ അങ്ങാടിയിൽ (സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക് ചർച്ച് ), പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാൻസി മോൾ പള്ളാത്തു മഠം, പബ്ലിക് റിലേഷൻസ് ഓഫീസർ ജോൺസൻ ഉമ്മൻ, വോളണ്ടിയർ ക്യാപ്റ്റൻ നൈനാൻ വീട്ടീനാൽ, മിൽറ്റ മാത്യു. ഓഡിറ്റർ ജിനോ ജേക്കബ് എന്നിവരാണ് തെരഞ്ഞെടുക്കപെട്ടവർ.
സ്പോർട്സ് കോർഡിനേറ്റർമാർ റെജി കോട്ടയം, ബിജു ചാലക്കൽ, ഐ സിഇസിഎച് ക്വയർ കോർഡിനേറ്റർ ഡോ. അന്ന. കെ. ഫിലിപ്പ്, സ്പോർട്സ് കമ്മിറ്റി അംഗങ്ങളായി ജോജി ജോസഫ്, നൈനാൻ വീട്ടീനാൽ, സാബു മത്തായി, നവീൻ ജയൻ, ജോൺസൻ ഉമ്മൻ, മിൽറ്റ മാത്യു, രെഞ്ചു രാജ്, വിനോദ് ചെറിയാൻ, അനിത് ഫിലിപ്, മെവിൻ മാത്യു , സുബിൻ ജോൺ, ജോൺ വർഗീസ്, ഷൈജു മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ സിമി തോമസ് സ്വാഗത പ്രസംഗവും സെക്രട്ടറി റെജി ജോർജ് വാർഷിക റിപ്പോർട്ടും രാജൻ അങ്ങാടിയിൽ നന്ദിയും പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…