ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ “ഹൂസ്റ്റൺ ഐ സിഇസിഎച്ച് .ക്രിക്കറ്റ് ടൂർണമെന്റ് 2025” ഏപ്രിൽ 5നു ശനിയാഴ്ച രാവിലെ 10 മണിക്ക് സ്റ്റാഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു.
ടെക്സസ് ഡിസ്ട്രിക്ട് കോർട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ.കെ. പട്ടേൽ മുഖ്യാതിഥിയായിരുന്നു. ഐസിഇസിഎച്ച് പ്രസിഡന്റ് റവ ഫാ. ഡോ ഐസക്ക്.ബി.പ്രകാശ് ടൂർണമെന്റിലെ ടീമുകൾക്കു ആശംസകൾ നേർന്നു.
ഐസിഇസിഎച് സ്‌പോർട്സ് കൺവീനർ റവ. ജീവൻ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, വോളന്റിയർ ക്യാപ്റ്റൻ നൈനാൻ വീട്ടീനാൽ , ക്രിക്കറ്റ് കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ്, പിആർഓ ജോൺസൻ ഉമ്മൻ, ടൂർണമെന്റ് മെഗാ സ്പോൺസർ ജോർജ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു
ഹ്യൂസ്റ്റനിലെ 10 ഇടവകകളി നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ വരും ദിവസങ്ങളിൽ മാറ്റുരക്കും. ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റ് മെഗാ സ്പോൺസർ മാസ്സ് മ്യൂച്വൽ ഗ്രേറ്റർ ഹുസ്റ്റനും ഗ്രാൻഡ് സ്പോൺസർ അബാക്കസ് ട്രാവെൽസ് , റിയാലിറ്റി അസോസിയേറ്റ്സ്, ആൻസ് ഗ്രോസർസ് സ്റ്റാഫോർഡ് ആൻഡ് മിസ്സോറി സിറ്റി എന്നിവർ മറ്റു സ്പോൺസർമാരുമാണ്.
ആദ്യ ദിനം നടന്ന 15 ഓവർ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച് ടീമിനെ (88/9) സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ ചർച്ച് ടീം (89/3) പരാജയപെടുത്തി. രണ്ടാം മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച് ടീം (92/5) ഇമ്മാനുവേൽ മാർത്തോമാ ചർച്ച് ടീമുമായുള്ള (91/7)മത്സരത്തിൽ വിജയം കണ്ടു.
റിപ്പോർട്ട് – ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…