America

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു -പി പി ചെറിയാൻ

ഫ്ലോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ടഅതിഥിതികളും ഭദ്രദീപം കൊളുത്തിനിർവഹിച്ചു.

ഉൽഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ  ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു   ഗംഭീര സ്വീകരണവും നൽകി. നവംബർ 5, ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്   നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു.

1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഉത്ഘാടന വേളയിൽ തൻ്റെ പിതാവിനൊപ്പം ഒരു കൊച്ചുകുട്ടിയായി അതിൽ സംബന്ധിച്ച ഓർമ്മകൾ ചാണ്ടി ഉമ്മൻ സദസ്യരുമായി പങ്കുവെച്ചു. കെ പി സി സി  വൈസ് പ്രസിഡൻ്റെ ശ്രീ സജീന്ദ്രൻ, മാറിവരുന്ന രാഷട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞു. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം പ്രവചന മൽസരത്തിൽ കൃത്യമായ പ്രവചനം നടത്തിയ റെവ. പി. വി ചെറിയാന് ഉപഹാരം നൽകി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ നേതാക്കന്മാരായ ശ്രീ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ) ശ്രീമതി ലീല മാരേട്ട് (കേരള ചാപ്റ്റർ  പ്രസിഡൻ്റെ), ശ്രീ സന്തോഷ് നായർ (കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്കറട്ടറി), സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡൻ്റെ ശ്രീ പനംഗയിൽ ഏലിയാസ്, ശ്രീ മേലെ ചാക്കോ (ചെയർമാൻ), ശ്രീ രാജൻ ജോർജ് (സെക്കറട്ടറി), ശ്രീ ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡൻ്റെ), ശ്രീ ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റെ ട്രഷറാർ), ശ്രീ കുര്യൻ വർഗീസ് (ജോയിൻ്റെ സെക്കറട്ടറി), ശ്രീ രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഡോക്ടർ തോമസ് പനവേലി, ഫോമാ നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യർ, റവറൻ്റെ ഫാദർ ഷോൺ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ ശ്രീ സജീവ് മാത്യു നന്ദി പ്രകാശനം നടത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

9 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

16 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

21 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago