America

ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യദിനം ആഘോഷിച്ചു -പി പി ചെറിയാൻ

ഫ്ലോറിഡാ :ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഘടകമായി പ്രവൃത്തിക്കുന്ന, സൗത്തഫ്‌ളോറിഡാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത്‌  സ്വാതന്ത്ര്യ ദിനം 2023 ഓഗസ്ററ് 15 ആം തീയതി ഡേവി ഗാന്ധി സ്മാരകംഗണത്തിൽ വെച്ച് ഫ്ലോറിഡാ ചാപ്‌റ്റർ പ്രെസിഡൻഡ് ശ്രീ പനങ്ങായിൽ ഏലീയാസിന്റെ അധ്യക്ഷധയിൽ കൂടുകയുണ്ടായി.

ശ്രീ ഏലിയാസ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് കോൺഗ്രസ് പ്രവർത്തകരെ എല്ലാവരെയും പ്രത്യേകിച്ച് തമ്പായിൽ നിന്നും വന്നുചേർന്ന ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ സജി കരമ്പന്നൂർ, സെക്രട്ടറി ശ്രീ ജോൺസൻ എന്നിവരെയും ചടങ്ങിലേക്ക് പ്രേത്യേകം സ്വാഗതം ചെയ്‌തു. ഇൻഡ്യയിൽ കോൺഗ്രസ് പ്രസ്ഥാനം സുശക്‌തമാക്കുന്നതിലും, അധികാരത്തിൽ തിരികെവന്ന് ഇന്ത്യയുടെ അഖണ്ഡതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിന്റെ എല്ലാ മേഘലകളിലും നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു.

തുടർന്ന്  ഐ ഓ സി   ദേശീയ ട്രെഷറർ ശ്രീ രാജൻ പടവത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ബ്രിട്ടീഷ്‌ സാംബ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയ, മാഹാത്‌മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ്‌ പട്ടേൽ, രാജാ ലജ്പത് റായ്‌ തുടങ്ങിയ ധീര നേതാക്കളെ അനുസ്മരിച്ചു പ്രസംഗിച്ചു.

തുടർന്ന്  ഐ ഓ സി  കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി ശ്രീ സജി കരമ്പന്നൂർ തന്റെ സ്വയ സിദ്ധമായ ശൈലിയിൽ സ്വാതന്ത്ര്യ ദിനത്തെപ്പറ്റി വാചാലനായി സംസാരിച്ചു, ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ശ്രീ ജോൺസൻ, സൗത്തഫ്‌ളോറിഡാ സെക്രട്ടറി ശ്രീ രാജൻ ജോർജ്, വൈസ് പ്രസിഡന്റ് ശ്രീ ഷാന്റി വർഗീസ്, ചെയർമാൻ ശ്രീ മേലേപ്പുരക്കൽ ചാക്കോ, കമ്മിറ്റി അംഗങ്ങളായ ശ്രീ കുരിയൻ വറുഗീസ്, ശ്രീ രാജു ഇടിക്കുള, ശ്രീ ജോൺസൺ ഔസേഫ്, ഫോമാ നാഷനൽ കമ്മിറ്റി മെമ്പർ ശ്രീ ബിജോയ് സേവ്യർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകുകയും ,  ഐ ഓ സിക്ക് എല്ലവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചെയർമാൻ ശ്രീ എം. വി. ചാക്കോ തന്റെ സന്ദേശത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനുവേണ്ടി  ഐ ഓ സി  യുടെ സൗത്ത് ഫ്ലോറിഡാ ചാപ്റ്റർ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ സന്തോഷം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

5 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

12 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

18 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago