വാഷിംഗ്ടൺ: ന്യൂജേഴ്സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 19 കാരിയായ കെയ്റ്റ്ലിൻ.
“എൻ്റെ കമ്മ്യൂണിറ്റിയിൽ ശാശ്വതമായ സ്വാധീനം ചെലുത്താനും സ്ത്രീ ശാക്തീകരണത്തിലും സാക്ഷരതയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” കെയ്റ്റ്ലിൻ ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ കഴിഞ്ഞ 14 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. ഒരു വെബ് ഡിസൈനർ ആകാനും മോഡലിംഗും അഭിനയ ജീവിതവും പിന്തുടരാനും അവൾ ആഗ്രഹിക്കുന്നു.
ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിസിൽ നിന്നുള്ള സംസ്കൃതി ശർമ്മ മിസിസ് ഇന്ത്യ യു എസ് എയും വാഷിംഗ്ടണിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യു എസ് എ ആയും തിരഞ്ഞെടുക്കപ്പെട്ടു.
റിജുൽ മൈനി, മിസ് ഇന്ത്യ യുഎസ്എ 2023, സ്നേഹ നമ്പ്യാർ, മിസിസ് ഇന്ത്യ യുഎസ്എ 2023 എന്നിവർ യഥാക്രമം കെയ്റ്റ്ലിൻ സാന്ദ്ര നീൽ, സംസ്കൃതി ശർമ എന്നിവരെ കിരീടമണിയിച്ചു.
മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ ഇല്ലിനോയിസിൽ നിന്നുള്ള നീരാളി ദേശിയയും ന്യൂജേഴ്സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മിസിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ വിർജീനിയയിൽ നിന്നുള്ള സ്വപ്ന മിശ്രയും കണക്റ്റിക്കട്ടിൽ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി തിരഞ്ഞെടുക്കപ്പെട്ടു. കൗമാര വിഭാഗത്തിൽ റോഡ് ഐലൻഡിലെ ധൃതി പട്ടേൽ സൊനാലി ശർമ്മ എന്നിവർ ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി.
മത്സരത്തിൻ്റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 47 മത്സരാർത്ഥികൾ പങ്കെടുത്തു.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ ഡി.സി: ടൈം മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …
വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…
സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…
വാഷിംഗ്ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…
പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…