വാഷിംഗ്ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാകുന്നു. കൃത്യമായ രേഖകളില്ലാതെ ദീർഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
6 മാസത്തിൽ താഴെയുള്ള യാത്രകൾക്ക്,സാധാരണ വിനോദയാത്രകൾക്കോ ഹ്രസ്വസന്ദർശനങ്ങൾക്കോ സാധുവായ ഗ്രീൻ കാർഡ് മാത്രം മതിയാകും. ഇത് താമസപദവിക്ക് ഭീഷണിയാകില്ല.
6 മാസം മുതൽ 1 വർഷം വരെ ഗ്രീൻ കാർഡ് ഉപയോഗിച്ച് തിരിച്ചെത്താമെങ്കിലും, അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള താല്പര്യത്തെക്കുറിച്ച് അതിർത്തി ഉദ്യോഗസ്ഥരുടെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് സാധ്യതയുണ്ട്.
ഒരു വർഷമോ അതിൽ കൂടുതലോ വിദേശത്ത് നിൽക്കാൻ ഉദ്ദേശിക്കുന്നവർ അമേരിക്ക വിടുന്നതിന് മുൻപ് തന്നെ ഫോം I-131 (Form I-131) വഴി റീ-എൻട്രി പെർമിറ്റിന് (Re-Entry Permit) അപേക്ഷിക്കുകയും ബയോമെട്രിക്സ് നടപടികൾ പൂർത്തിയാക്കുകയും വേണം. ഇത് രണ്ട് വർഷം വരെ വിദേശത്ത് തങ്ങാൻ അനുവദിക്കും. പെർമിറ്റില്ലാതെ ഒരു വർഷത്തിൽ കൂടുതൽ പുറത്തുനിന്നാൽ ഗ്രീൻ കാർഡ് അസാധുവാകാനും എസ്.ബി-1 റിട്ടേണിംഗ് റസിഡന്റ് വിസ വേണ്ടിവരാനും സാധ്യതയുണ്ട്.
റീ-എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ പോലും, ദീർഘകാലത്തെ വിദേശവാസം ഭാവിയിൽ യു.എസ്. പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള ‘തുടർച്ചയായ താമസ’ (Continuous Residence) നിബന്ധനയെ ബാധിക്കാം. കൂടാതെ, വിമാനത്താവളങ്ങളിൽ വെച്ച് ഗ്രീൻ കാർഡ് ഉപേക്ഷിക്കുന്നതിനുള്ള ഫോം I-407 ഒപ്പിടാൻ സമ്മർദ്ദമുണ്ടായാൽ ജാഗ്രത പാലിക്കണമെന്നും, അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്ന നികുതി രേഖകൾ, വീട്, ജോലി എന്നിവയുടെ തെളിവുകൾ യാത്രയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
റിപ്പോർട്ട്: പി പി ചെറിയാൻ
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തുവെച്ച് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മുൻ സൈനിക ദാരുണമായി കൊല്ലപ്പെട്ടു. 36-കാരിയായ ആലിസൺ ലിൻ…
ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും നിർമ്മിച്ച് നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന അക്ഷരംപ്രതി എന്ന…
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു…
ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…
ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…