gnn24x7

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

0
39
gnn24x7

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധേയമാകുന്നു. കൃത്യമായ രേഖകളില്ലാതെ ദീർഘകാലം വിദേശത്ത് തങ്ങുന്നത് സ്ഥിരതാമസ പദവി  നഷ്ടപ്പെടുന്നതിന് കാരണമായേക്കാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

6 മാസത്തിൽ താഴെയുള്ള യാത്രകൾക്ക്,സാധാരണ വിനോദയാത്രകൾക്കോ ഹ്രസ്വസന്ദർശനങ്ങൾക്കോ സാധുവായ ഗ്രീൻ കാർഡ്  മാത്രം മതിയാകും. ഇത് താമസപദവിക്ക് ഭീഷണിയാകില്ല.

6 മാസം മുതൽ 1 വർഷം വരെ ഗ്രീൻ കാർഡ് ഉപയോഗിച്ച് തിരിച്ചെത്താമെങ്കിലും, അമേരിക്കയിൽ സ്ഥിരതാമസമാക്കാനുള്ള താല്പര്യത്തെക്കുറിച്ച് അതിർത്തി ഉദ്യോഗസ്ഥരുടെ  കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് സാധ്യതയുണ്ട്.  

ഒരു വർഷമോ അതിൽ കൂടുതലോ വിദേശത്ത് നിൽക്കാൻ ഉദ്ദേശിക്കുന്നവർ അമേരിക്ക വിടുന്നതിന് മുൻപ് തന്നെ ഫോം I-131 (Form I-131) വഴി റീ-എൻട്രി പെർമിറ്റിന് (Re-Entry Permit) അപേക്ഷിക്കുകയും ബയോമെട്രിക്സ് നടപടികൾ പൂർത്തിയാക്കുകയും വേണം. ഇത് രണ്ട് വർഷം വരെ വിദേശത്ത് തങ്ങാൻ അനുവദിക്കും. പെർമിറ്റില്ലാതെ ഒരു വർഷത്തിൽ കൂടുതൽ പുറത്തുനിന്നാൽ ഗ്രീൻ കാർഡ് അസാധുവാകാനും എസ്.ബി-1  റിട്ടേണിംഗ് റസിഡന്റ് വിസ വേണ്ടിവരാനും സാധ്യതയുണ്ട്.  

റീ-എൻട്രി പെർമിറ്റ് ഉണ്ടെങ്കിൽ പോലും, ദീർഘകാലത്തെ വിദേശവാസം ഭാവിയിൽ യു.എസ്. പൗരത്വത്തിന്  അപേക്ഷിക്കുന്നതിനുള്ള ‘തുടർച്ചയായ താമസ’ (Continuous Residence) നിബന്ധനയെ ബാധിക്കാം. കൂടാതെ, വിമാനത്താവളങ്ങളിൽ വെച്ച് ഗ്രീൻ കാർഡ് ഉപേക്ഷിക്കുന്നതിനുള്ള ഫോം I-407 ഒപ്പിടാൻ സമ്മർദ്ദമുണ്ടായാൽ ജാഗ്രത പാലിക്കണമെന്നും, അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്ന നികുതി രേഖകൾ, വീട്, ജോലി എന്നിവയുടെ തെളിവുകൾ യാത്രയിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7