America

യോഗി ഭരണകൂടത്തിന്റെ ജന വിരുദ്ധ നടപടികൾക്കെതിരെ ഐഒസി(കേരള) ഹൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാദരണീനായ നേതാവ് രാഹുൽഗാന്ധിയെ പിടിച്ചു തള്ളുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയെ ശക്തമായി അപലപിക്കുകയും എല്ലാ പ്രതിസന്ധികളെയും മറികടന്നു കൊണ്ട് പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) (കേരള) ഹൂസ്റ്റൺ ചാപ്റ്റർ.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 151 മത് ജന്മദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഓസി) (കേരള) ഹൂസ്റ്റൺ ചാപ്റ്റർ.നടത്തിയ നേതൃസമ്മേളനത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു. ഒക്ടോബർ 4 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫ്‌ഫോർഡ് ക്രിസ്ത്യൻ സെന്ററിൽ വച്ച് കൂടിയ ഗാന്ധിജയന്തി സമ്മേളനത്തിൽ ലോകസമാധാനത്തിന് എന്നെന്നും മാർഗദർശിയായി തീർന്ന,അഹിംസയിൽ കൂടി ഇന്ത്യാ മഹാരാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയുടെ ആദർശങ്ങൾ നമ്മുടെ ജീവിത ശൈലിയായി തീരണമെന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മോദിയുടെയും യോഗിയുടെയും ജനവിരുദ്ധ വർഗീയ  നിലപാടുകളും നയങ്ങളും ഇന്ത്യയെ പുറകോട്ടടിച്ചു കൊണ്ടിരിക്കയാണെന്നും സമ്മേളനം വിലയിരുത്തി.

വർഗീയ പ്രതിലോമ ശക്തികൾ ഇന്ത്യയിൽ വളർന്നു വരാൻ അനുവദിക്കരുതെന്നും ഗാന്ധി ദർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട്  പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വളർച്ചയൊന്നു കൊണ്ട് മാത്രമേ രാജ്യത്തെ മതേതരത്വം സംരക്ഷിക്കപെടാൻ കഴിയുള്ളുവെന്നും സമ്മേളനം വിലയിരുത്തി.

വൈസ് പ്രസിഡണ്ട് പൊന്നു പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഐഒസി (കേരള) ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ ഉത്ഘാടനം ചെയ്തു, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ. ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ  ജോസഫ് ഏബ്രഹാം,പ്രമുഖ മാധ്യമപ്രവർത്തകൻ എ.സി.ജോർജ്, കോൺഗ്രസ് നേതാവ് ജോർജ് ഏബ്രഹാം (രാജു), അലക്സ് ഡാനിയേൽ, യുവ നേതാക്കളായ എബി.കെ.ഐസക്, ബിനോയ് ലുക്കോസ് തത്തംകുളം, ആൻഡ്രൂസ് ജേക്കബ്  തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ടും വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടും ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന് തീരുമാനിച്ചു.

ചാപ്റ്റർ ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ജീമോൻ റാന്നി  

Newsdesk

Recent Posts

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

3 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

5 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

5 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

5 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

5 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

5 hours ago