America

മേയർ സ്ഥാനാർത്ഥി റോബിൻ ഇലക്കാട്ടിനെ ഐഓസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ എൻഡോർസ് ചെയ്തു

ഹൂസ്റ്റൺ: മലയാളി വോട്ടുകൾ ഏറെ നിർണായകമായ മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ.  

ആകെയുള്ള ഒരു ലക്ഷം വോട്ടർമാരിൽ ജയപരാജയങ്ങൾ നിർണയിക്കുന്ന 18 ശതമാനം മലയാളികൾ ഉള്ള മിസ്സോറി സിറ്റിയിൽ റൺ ഓഫ് മൽസരത്തിൽ മാറ്റുരയ്ക്കുന്ന റോബിൻ ഇലക്കാട്ടിന് വൻവിജയ പ്രതീക്ഷയാണുള്ളത്. സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകുമെങ്കിൽ റോബിനു വിജയം സുനിശ്ചിതമാണ്.  

ഇവിടെ പാർട്ടി അടിസ്ഥനത്തിലല്ല മേയർ തെരഞ്ഞെടുപ്പ് മൂന്നു പ്രാവശ്യം സിറ്റി കൗ ൺസിൽ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിൻ ഏറെ ആത്മ വിശാസത്തോടെയാണ് ഡിസംബർ 12 ലെ റൺ ഓഫിൽ മാറ്റുരക്കുന്നത്. റോബിൻ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ടെക്സാസ് സംസ്ഥാനത്തു  നിന്നും ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലെ മേയർ സജി ജോർജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയർ ആയിരിക്കും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ  മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും റോബിന് ആവശ്യമായ സമയത്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പൂർണ പിന്തുണ അറിയിക്കുയാണെന്ന് റോബിൻ ഇലക്കാട്ടിനെ എൻഡോർസ്‌ ചെയ്തു കൊണ്ട് ഐഓസി കേരള ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി, ട്രഷറർ ഏബ്രഹാം തോമസ് എന്നിവർ അറിയിച്ചു.

നവംബർ 30 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ഏർളി വോട്ടിങ്ങിലും ഡിസംബർ 12 നും വോട്ടുകൾ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മലയാളി സമൂഹത്തിനു സുപ്രധാനമായ ഈ തിരഞ്ഞെടുപ്പിൽ റോബിന്റെ വിജയം സുനിശ്ചിതമാക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ നേതാക്കൾ അഭ്യർത്ഥിച്ചു.  

റിപ്പോർട്ട് : ജീമോൻ റാന്നി 

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

3 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

10 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

16 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago