ഹൂസ്റ്റൺ: മലയാളി വോട്ടുകൾ ഏറെ നിർണായകമായ മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) ഹൂസ്റ്റൺ ചാപ്റ്റർ.
ആകെയുള്ള ഒരു ലക്ഷം വോട്ടർമാരിൽ ജയപരാജയങ്ങൾ നിർണയിക്കുന്ന 18 ശതമാനം മലയാളികൾ ഉള്ള മിസ്സോറി സിറ്റിയിൽ റൺ ഓഫ് മൽസരത്തിൽ മാറ്റുരയ്ക്കുന്ന റോബിൻ ഇലക്കാട്ടിന് വൻവിജയ പ്രതീക്ഷയാണുള്ളത്. സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകുമെങ്കിൽ റോബിനു വിജയം സുനിശ്ചിതമാണ്.
ഇവിടെ പാർട്ടി അടിസ്ഥനത്തിലല്ല മേയർ തെരഞ്ഞെടുപ്പ് മൂന്നു പ്രാവശ്യം സിറ്റി കൗ ൺസിൽ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിൻ ഏറെ ആത്മ വിശാസത്തോടെയാണ് ഡിസംബർ 12 ലെ റൺ ഓഫിൽ മാറ്റുരക്കുന്നത്. റോബിൻ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ടെക്സാസ് സംസ്ഥാനത്തു നിന്നും ഡാളസിലെ സണ്ണിവെയ്ൽ സിറ്റിയിലെ മേയർ സജി ജോർജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയർ ആയിരിക്കും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും റോബിന് ആവശ്യമായ സമയത്ത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പൂർണ പിന്തുണ അറിയിക്കുയാണെന്ന് റോബിൻ ഇലക്കാട്ടിനെ എൻഡോർസ് ചെയ്തു കൊണ്ട് ഐഓസി കേരള ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി, ട്രഷറർ ഏബ്രഹാം തോമസ് എന്നിവർ അറിയിച്ചു.
നവംബർ 30 മുതൽ ഡിസംബർ 8 വരെ നടക്കുന്ന ഏർളി വോട്ടിങ്ങിലും ഡിസംബർ 12 നും വോട്ടുകൾ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മലയാളി സമൂഹത്തിനു സുപ്രധാനമായ ഈ തിരഞ്ഞെടുപ്പിൽ റോബിന്റെ വിജയം സുനിശ്ചിതമാക്കാൻ ഏവരുടെയും സഹായ സഹകരണങ്ങൾ നേതാക്കൾ അഭ്യർത്ഥിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…