America

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) യുഎസ്എ കേരള ചാപ്റ്റർ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി മാർച്ച് 30, തിങ്കൾ (സെൻട്രൽ ടൈം 8:30pm , ഈസ്റ്റേൺ ടൈം 9:30pm) സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ കോൺഫറൻസിൽ മുൻ പ്രതിപക്ഷ നേതാവും ഐ.എൻ.സി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ശ്രീ. രമേശ് ചെന്നിത്തല എം.എൽ.എമുഖ്യാതിഥിയായി സംസാരിക്കും.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമാണ് ഈ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകൾ ഉറപ്പാക്കുന്നതിനൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ പ്രവാസികൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച് രമേശ് ചെന്നിത്തല വിശദീകരിക്കും.

സൂം പ്ലാറ്റ്‌ഫോം വഴി നടക്കുന്ന ഈ മീറ്റിംഗിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിൽ പ്രവാസി സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും, എല്ലാവരും ഈ ചർച്ചയിൽ പങ്കുചേരണമെന്നും ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ബാബു.പി.സൈമൺ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

2 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

2 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

2 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

3 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

3 hours ago

ഐസ് കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

നാഷ്വിൽ : അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ അനുഭവിച്ച…

3 hours ago