ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ വൻ നേട്ടം കൈവരിച്ചു. ഡെൻവറിൽ നടന്ന വാരാന്ത്യം എൻ.പി.സി നാച്ചുറൽ കൊളറാഡോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് 28-കാരനായ ബീന മൂന്ന് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കിയത്.
ഓപ്പൺ ഹെവിവെയ്റ്റ് ബോഡിബിൽഡിംഗ്, ക്ലാസിക് ഫിസിക് ട്രൂ നോവിസ്, ക്ലാസിക് ഫിസിക് നോവിസ് എന്നീ വിഭാഗങ്ങളിലാണ് ബീന ഒന്നാം സ്ഥാനം നേടിയത്.വെള്ളി മെഡൽ: ക്ലാസിക് ഫിസിക് ഓപ്പൺ ക്ലാസ് സി വിഭാഗത്തിൽ വെള്ളി മെഡലും താരം സ്വന്തമാക്കി.
മത്സരത്തിന് മുന്നോടിയായി കാലിഫോർണിയയിലെ പ്രശസ്തമായ ‘ഗോൾഡ്‌സ് ജിമ്മിൽ’ വെച്ച് അർനോൾഡ് ഷാസെനെഗർ തന്നെ നേരിട്ടെത്തി മകന് പരിശീലനം നൽകിയിരുന്നു.
“ദൗത്യം പൂർത്തിയായി” എന്ന് താരം മെഡലുകൾക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അർനോൾഡിന് തന്റെ മുൻ വീട്ടുജോലിക്കാരിയായ മിൽഡ്രഡ് പാട്രിഷ്യ ബീനയിലുണ്ടായ മകനാണ് ജോസഫ്. വർഷങ്ങളോളം രഹസ്യമായിരുന്ന ഈ ബന്ധം പിന്നീട് പുറത്തുവരികയും, അർനോൾഡ് മകനെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ അർനോൾഡും മകനും തമ്മിൽ അടുത്ത ബന്ധമാണുള്ളത്.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…