America

അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിച്ചെന്ന് ഇറാൻ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ധാരണയെ ബാധിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം നീക്കിത്തുടങ്ങിയതോടെ ഇറാൻ തീരത്ത് വീണ്ടും കപ്പലുകളടുത്തു. 

അതേസമയം, ഇറാൻ-അമേരിക്ക അന്തിമ കരാറിനായുള്ള ചർച്ചകൾ ശനിയാഴ്ച്ച തന്നെ തുടങ്ങും. ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചാൽ വീണ്ടും യുദ്ധമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. 

അമേരിക്ക നാവിക ഉപരോദം നീക്കിത്തുടങ്ങി. മൂന്ന് ടാങ്കറുകളും രണ്ട് ചരക്ക് കപ്പലുകളും ഉൾപ്പടെ അഞ്ച് കപ്പലുകൾ നാവിക ഉപരോധത്തിന് ശേഷം ആദ്യമായി ഇറാൻ തീരത്തടുത്തു. യുദ്ധം തീർന്നെന്ന് ഇറാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച ധാരണ ഒപ്പിട്ട് ശനിയാഴ്ച്ച തന്നെ ജനീവയിൽ വെച്ച് ചർച്ച തുടങ്ങും. 

ഇസ്രയേലിന് ഇസ്രയേലിന്റെ താൽപര്യങ്ങളുണ്ടെന്നും തങ്ങൾ കരാറിൽ കക്ഷിയല്ലെന്നും ലബനനിൽ നിന്നും സിറിയിയൽ നിന്നും ഗാസയിൽ നിന്നും പിന്മാറില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. ലബനനിൽ അന്താരാഷ്ട്ര അതിർത്തികളിലേക്ക് ഇസ്രയേൽ മടങ്ങണമെന്നാണ് ഇറാൻ നിലപാട്. അവസാന നിമിഷം ഇറാനുമായി ധാരണ വിജയിപ്പിച്ചെടുത്ത ഖത്തർ അമീറുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജി 7 ഉച്ചകോടിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. ഇറാൻ – അമേരിക്ക ധാരണ അടുത്ത ദിവസങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കാനാണ് സാധ്യത.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

26 mins ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 hours ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

4 hours ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

4 hours ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

4 hours ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

5 hours ago