America

മദ്യശാലകള്‍ തുറന്നതുകൊണ്ട് ദേവാലയങ്ങള്‍ തുറക്കണമെന്നു പറയുന്നത് ഭൂഷണമല്ല

മദ്യശാലകള്‍ തുറന്നതുകൊണ്ടു ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ മതമേലധ്യക്ഷമാര്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങള്‍ തുടര്ച്ചയായി ഒന്നരകൊല്ലത്തോളം അടച്ചിടുന്നതിന് നിര്‍ബന്ധിതരായിരുന്നു. ആഴമായ ദൈവവിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടും എതെ ങ്കിലുമൊരു മതമേലധ്യക്ഷമാരുടെ മനസ്സാക്ഷിയെ ഈ തീരുമാനം തൊട്ടു നോവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടെത്തുക എളുപ്പമല്ല.

കോറോണവൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ദേവാലങ്ങള്‍ തുറക്കുന്നതിനു ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മതാധ്യക്ഷമാരെ അക്ഷമരാകുന്നത് എന്തിനാണ് ? കോവിഡ് മഹാമാരി പൂര്‍ണമായും നിയത്രണാധീനമായിട്ടില്ലെങ്കിലും മഹാമാരിയുടെ പരിണിത ഫലമായി കേരള സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു തരിപ്പണമായപ്പോള്‍ പണം കണ്ടെത്താന്‍ ഭരണാധികാരികള്‍ കണ്ടെത്തിയ പരിഹാരമാര്‍ഗമാണ് മദ്യശാലകള്‍ തുറക്കുകയെന്നത് .മദ്യശാലകള്‍ തുറന്ന ആദ്യദിനം തന്നെ കോടികളാണ് കേരള ഖജനാവിലേക്ക് ഒഴുകിയുമെത്തിയത്. മതമേലധ്യ്ക്ഷന്മാര്‍ ദേവാലയം തുറക്കണമെന്ന് പറയുന്നതിന്റെ പ്രേരക ശക്തി ഇതാണെന്നു ആറെങ്കിലും വ്യാഖ്യാനിച്ചാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താനാകുമോ?

ആദിമ സഭാ പിതാക്കന്മാര്‍ ജീവന് ഭീഷണിയുയര്‍ന്നപ്പോള്‍, പ്രതിബന്ധങ്ങള്‍ അടിക്കടിയുയര്‍ന്നപ്പോള്‍ മഹാമാരികള്‍ പടര്‍ന്നു പിടിച്ചപ്പോള്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികാരികള്‍ ആരാധനാസ്വാതത്ര്യത്തെ കൂച്ചുവിലങ്ങിട്ടപ്പോള്‍, നിശ്ശബ്ദരായി രക്ഷാസങ്കേതങ്ങളില്‍ ഒളിച്ചിരുന്നുവെങ്കില്‍ ഇന്നു നാം കാണുന്ന ദേവാലയങ്ങളോ, ആരാധനകളോ ഉണ്ടാകുമാരിരുന്നോ?

ആധുനിക യുഗത്തില്‍ മനുഷ്യന്‍ ബുദ്ധിപരമായി ചിന്തിക്കണമെന്ന് വാദിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അതിനാണ് ദൈവം മനുഷ്യന് വിവേകം തന്നിട്ടുള്ളതെന്ന്കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഇക്കൂട്ടര്‍കു മടിയില്ല. സാഹചര്യങ്ങള്‍ എന്തുതന്നെ ആയിരുന്നാലും ദേവാലയങ്ങള്‍ തുറന്നു ആരാധിക്കരുതെന്നു ഭരണകൂടങ്ങള്‍ ഉത്തരവിടുമ്പോള്‍ അതിനെതിരെ ഒരക്ഷരം പോലും ഉരിയാടാതെ ശിരസ്സുനമിക്കുന്ന മതാധ്യക്ഷന്മാരും വിശ്വാസ സമൂഹവും, ബാലിന്റെ പ്രവാചകന്മാരുടെ വാള്‍ തലക്കു നേരെ ഉയര്‍ന്നു നില്‍കുമ്പോള്‍ യാഗപീഠം പണിതുയര്‍ത്തി ചുറ്റും വാടകോരി വെള്ളം നിറച്ചു യാഗവസ്തുവിനെ കീറിമുറിച്ചു നിരത്തിയശേഷം ആകാശത്തില്‍നിന്നും തീയിറങ്ങാന്‍ പ്രാര്‍ത്ഥിച്ച ഏലീയാവിനോടു. രാജാവിനെ മാത്രം ആരാധിക്കാവൂ എന്ന കല്‍പന ലംഘിച്ചു ജീവനുള്ള ദൈവത്തെ ആരാധിച്ചതിനു വിശന്നിരിക്കുന്ന സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളഞ്ഞ ഡാനിയേലിനോട്. നെബുഖദനേസര്‍ നിര്‍ത്തിയ സ്വര്‍ണ ബിംബത്തെ ആരാധിക്കണമെന്ന രാജകല്പന തള്ളിക്കളഞ്ഞു ജെറുസലേമിന് നേരെ കിളിവാതിലുകള്‍ തുറന്നിട്ട് ജീവനുള്ള ദൈവത്തോടു ദിനം പ്രതി മൂന്നുനേരം പ്രാര്‍ത്ഥിച്ചതിനു കത്തുന്ന തീച്ചൂളയിലേക്കു വലിച്ചെറിയപ്പെട്ട സദ്രക് , മെസഖ് അബദ്ധനാഗോ എന്നിവരോട്.

പരസ്യമായി ക്രിസ്തുവിനെ തള്ളിപറയണമെന്ന ആജ്ഞ ലംഘിച്ചതിന് ഗളച്ഛേദം ചെയ്യപ്പെട്ട ആദിമ പിതാക്കന്മാരോടു. ആരാധനാ സ്വാതന്ത്രം നിഷേധിക്കപ്പെട്ടു ഇന്നും രഹസ്യ സങ്കേതങ്ങളില്‍ ആരാധനനടത്തുന്നു കമ്മ്യൂണിസ്‌റ് രാഷ്ട്രങ്ങളിലെ വിശ്വാസികളോട്. ഇക്കൂട്ടര്‍ക്കു എന്ത് ന്യായീകരണമാണ് നല്‍കുവാന്‍ കഴിയുക ? മഹാമാരിയുടെ വ്യാപനം തടയുന്നതിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ദൈവത്തെ ആരാധിക്കാന്‍ അവസരം തരണമെന്നു തന്റേടത്തോടെ പറയുവാന്‍ നമ്മുടെ മത മേലധ്യക്ഷന്മാര്‍ക്കായോ? പകരം ഇരട്ട മാസ്കും ധരിച്ചു പ്രച്ഛന്നവേഷക്കാരെപോലെ ക്യാമറക്കു മുന്‍പില്‍ വരുന്നതിനുള്ള വ്യഗ്രതയല്ലെ പലരും പ്രകടിപ്പിച്ചത്. ജനികുമ്പോള്‍ തന്നെ ദൈവം നിശ്ചയിച്ച ദിവസം മരിക്കണമെന്ന വിശ്വാസത്തെയല്ലേ നാം സംശയ ദ്രഷ്ടികളോടെ വീക്ഷിക്കുന്നത് ?

കേരളത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് .ഭൂരിപക്ഷം സംസ്ഥാനകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുവെങ്കിലും ഇന്നും പല ദേവാലയങ്ങളും അടഞ്ഞുകിടക്കുന്നു. പല ദേവാലയങ്ങളിലും നാമമാത്ര ആരാധന മാത്രമാണ് നടക്കുന്നത്. കൊറോണയുടെ ഭീതി ഇവിടെ നിന്നും പൂര്‍ണ്ണമായും വിട്ടുമാറിയെന്നു ഭരണകര്‍ത്താക്കള്‍ പറയുന്നു. ഇവിടെ ഗവണ്മെന്റിനെ കുറ്റപ്പെടുത്താനാകില്ല, എന്നിട്ടും ഇവിടെ ദേവാലയങ്ങള്‍ തുറന്നു ആരാധന പൂവസ്ഥിതിയിലേക്കു കൊണ്ടുവരുന്നതിനു ആരോ ചിലരുടെ നിര്‍ബന്ധം മൂലാമോ ഭയം മൂലമോ ഇതുവരെ കഴിഞ്ഞിട്ടില്ല. മഹാമാരികാലഘട്ടത്തില്‍ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ആരാധനയെ ആരെങ്കിലും ഭാവിയില്‍ ആശ്രയിക്കാന്‍ ശ്രമിച്ചാല്‍ ആരാധനാലയങ്ങളുടെ നിലനില്‍പ് എന്താകും. അങ്ങനെ സംഭവിച്ചാല്‍ ആ ഉത്തരവാദിത്വത്തില്‍ നിന്നും നമുക്കു ഒഴിഞ്ഞിരിക്കാന്‍ സാധ്യമാകുമോ?

അനുബന്ധം: മദ്യശാലകള്‍ സ്ഥിരമായും അടച്ചിടണമെന്നും, ദേവാലയങ്ങള്‍ തുറക്കണമെന്നും പറയുന്നതിന് ആര്‍ജവം കാണിച്ചിരുന്നുവെങ്കില്‍…

പി.പി ചെറിയാന്‍

Cherian P.P.

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

4 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

5 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago