ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ജാക്സൺ സന്തോഷ് ആണ്.സ്വീഡൻ, ആംസ്റ്റർഡാം, അയർലണ്ട് എന്നിവിടങ്ങളിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ജാക്സണെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്കായി ഫോർ മ്യൂസിക്സ് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.അയർലൻഡിൽ നിന്നുള്ള 19 പുതിയ സിംഗേഴ്സിനെയാണ് ഫോർ മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..”ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.
കണ്ടു മറഞ്ഞ ഒരു പെൺകുട്ടിയെ തേടി നടക്കുന്ന യുവാവിന്റെ പ്രണയമാണ് പെണ്ണേ നീ യാരടീ എന്നാ ഗാനത്തിന്റെ ഇതിവൃത്തം.ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.നേരെത്തെ തന്നെ ഈ പാട്ടിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു.ഷൈജു ലൈവ്, നീതു ആൻ തോമസ്, ജേർസൻ എം സന്തോഷ്, ആൽബർട്ടോ ഇംഗ്രാഷ്യ എന്നിവരാണ് ഈ ഗാനത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…