ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി

0
237

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ജാക്സൺ സന്തോഷ്‌ ആണ്.സ്വീഡൻ, ആംസ്റ്റർഡാം, അയർലണ്ട് എന്നിവിടങ്ങളിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ്  ജാക്സണെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്കായി ഫോർ മ്യൂസിക്സ് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്”  ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.അയർലൻഡിൽ നിന്നുള്ള 19 പുതിയ സിംഗേഴ്സിനെയാണ് ഫോർ മ്യൂസിക്സ്  “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..”ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.


കണ്ടു മറഞ്ഞ ഒരു പെൺകുട്ടിയെ തേടി നടക്കുന്ന യുവാവിന്റെ പ്രണയമാണ് പെണ്ണേ നീ യാരടീ എന്നാ ഗാനത്തിന്റെ ഇതിവൃത്തം.ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.നേരെത്തെ തന്നെ ഈ പാട്ടിന്റെ ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു.ഷൈജു ലൈവ്, നീതു ആൻ തോമസ്, ജേർസൻ  എം സന്തോഷ്‌, ആൽബർട്ടോ ഇംഗ്രാഷ്യ എന്നിവരാണ് ഈ ഗാനത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here