gnn24x7

സ്ത്രീകളെ.. നിസ്സാരനല്ല ക്രോണിക് ഫറ്റീഗ്

0
23
gnn24x7

ദശലക്ഷക്കണക്കിന് ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ നിശബ്ദമായി വേട്ടയാടുന്ന മയാൾജിക് എൻസെഫലോമയലൈറ്റിസ് അല്ലെങ്കിൽ ക്രോണിക് ഫറ്റീഗ് സിൻഡ്രോം വൈദ്യശാസ്ത്രം ഏറെ ഗൗരവത്തോടെ നോക്കികാണുന്നത്.

സാധാരണ വിശ്രമത്തിലൂടെയോ ഉറക്കത്തിലൂടെയോ മാറാത്ത ആലസ്യം കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന കടുത്ത ശാരീരിക-മാനസിക തളർച്ചയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ, ഔദ്യോഗിക ക്ലേശങ്ങളെ, സാമൂഹിക ബന്ധങ്ങളെ എല്ലാം പൂർണ്ണമായി തകിടം മറിക്കാൻ പോന്ന ഒരു അവസ്ഥയാണിത്.

രക്തപരിശോധനകളിലോ സാധാരണ സ്കാനിങ്ങുകളിലോ ഈ രോഗം പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. വീട്ടുകാർ പോലും ഇതിനെ വെറുമൊരു മടിയായി തെറ്റിദ്ധരിക്കുകയും രോഗിയെ മാനസികമായി കുറ്റപ്പെടുത്തുകയും ചെയ്യാറുണ്ട്.

ഇതൊരു മാനസികരോഗമല്ല, മടിയുമല്ല. ജൈവികമായ ഒരു ശാരീരികാവസ്ഥയാണ്. ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഏറ്റവും ആവശ്യം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള പിന്തുണയും രോഗത്തെക്കുറിച്ചുള്ള ശരിയായ ബോധവൽക്കരണവുമാണ്. അവരുടെ ശാരീരിക പരിമിതികളെ ‘മടി’ എന്ന് വിധിച്ച് തള്ളിക്കളയാതെ, മാനസികമായ കരുത്ത് പകരുകയാണ് നാം ചെയ്യേണ്ടത്. 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7