gnn24x7

ബ്രിട്ടീഷ് – ഐറീഷ് ഡോക്ടർമാരുടെ വിവാഹത്തിൽ മുഖ്യ അതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി V.D സതീശൻ

0
13
gnn24x7

കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻറെയും Dr.Jeniya Jerry യുടെയും 3 ദിവസം നീണ്ടുനിന്ന, മധുരം വെപ്പ് , സംഗീത് നൈറ്റ് , ഹൽദി , വിവാഹം എന്നിവ എറണാകുളം ബോൾഗാട്ടി പാലസിലും വല്ലാർപാടം പള്ളിയിലുമായി നടന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഈ Destination Wedding ൽ മുഖ്യമന്ത്രി V.D സതീശൻ മുഖ്യ അതിഥിയായി. ബ്രിട്ടീഷ് ഐറീഷ് സംഘം ബോൾഗാട്ടി പാലസിൽ നൃത്തം ചെയ്ത് വിവാഹത്തിൻറെ മാറ്റ് കൂട്ടി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ പ്രസിഡന്റും , പ്ലീസ് കമ്മീഷണറുo ആയ ലിങ്ക് വിൻസ്റ്റാറിൻറെയും, സോഫിയയുടെയും മകനാണ് ജെറോം. UKയിലെ ഒക്സ്ഫോർഡ് താമസിക്കുന്ന ജെറിയുടെയും ശോഭയുടെയും മകളാണ് ജനിയ. വിവാഹ ചടങ്ങിൽ കേരള ചീഫ് Whip അപു ജോൺ ജോസഫ് , ഹൈബി ഈഡൻ MP, ചാണ്ടി ഉമ്മൻ MLA , അൻവർ സാദത്ത് MLA , T. J വിനോദ് MLA , V. P സജീന്ദ്രൻ MLA , രമ്യ ഹരിദാസ് MLA , ജയ്സൺ ജോസഫ് വീക്ഷണo MD തുടങ്ങിയവരും പങ്കെടുത്തു .

gnn24x7